ഇരുട്ടിന്റെ ലോകത്തും പാട്ടിനെ കൂട്ടുപിടിച്ചൊരു ജീവിതം; വീഡിയോ കാണാം

September 25, 2018

ഷാജി എന്ന ഗായകന്റെ ആത്മവിശ്വാസത്തിനു മുമ്പില്‍ അന്ധത പോലും വഴി മാറി. ഇരുപതാം വയസിലാണ് ഷാജിക്ക് തന്റെ കാഴ്ച നഷ്ടപ്പെട്ടത്. പാട്ടുകളെ കൂട്ടുപിടിച്ചാണ് ഷാജി വേദനകളെ മറക്കുന്നത്.

നാടന്‍പാട്ടുകളും സിനിമാ ഗാനങ്ങളുമെല്ലാം അതി മനോഹരമായി പാടാറുണ്ട് ഷാജി. മനോഹരമായ സംഗീതവിരുന്നാണ് ഷാജിയുടെ പാട്ടുകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. തൃശ്ശൂര്‍ ജില്ലയിലെ എടമുട്ടമാണ് ഷാജിയുടെ സ്വദേശം. മാതാപിതാക്കളും ഭാര്യയും ഷാജിയുടെ പാട്ടിന് പിന്തുണയും പ്രോത്സാഹനവും നല്‍കുന്നു.

അന്ധതയുടെ ലോകത്ത് ജീവിക്കുമ്പോഴും ജീവിതപ്രതിസന്ധികളിലും വെല്ലുവിളികളിലും തളരാതെ മുന്നേറുകയാണ് ഈ പാട്ടുകാരന്‍.