അതിമനോഹര ഗാനവുമായി ഒരു കുട്ടിപ്പാട്ടുകാരി; വീഡിയോ കാണാം

September 29, 2018

പാട്ടിന്റെ കൊച്ചു കൂട്ടുകാരിയാണ് ശ്രീഷ. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തറയാണ് സ്വദേശം. പാട്ടിനോടുള്ള ശ്രീഷയുടെ താല്പര്യം തിരിച്ചറിഞ്ഞ മാതാപിതക്കള്‍ ഈ കുട്ടിഗായികയക്ക് നിറഞ്ഞ പ്രോത്സാഹനവും പിന്തുണയും നല്‍കുന്നുണ്ട്.

ഈ ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ക്കായുള്ള നിരവധി സംഗീതമത്സരങ്ങളിലും ശ്രീഷ പങ്കെടുത്തു. അനവധി സമ്മാനങ്ങളും സ്വന്തമാക്കി. കോമഡി ഉത്സവ വേദയിലെത്തിയ ശ്രീഷ ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

‘കദളി… ചെങ്കദളി…’ എന്നു തുടങ്ങുന്ന ഗാനമാണ് ഈ കൊച്ചുമിടുക്കി ഉത്സവവേദിയില്‍ പാടിയത്. നിറഞ്ഞ കൈയ്യടിയും പ്രേക്ഷകര്‍ ശ്രീഷയ്ക്ക് സമ്മാനിച്ചു.

ശ്രീഷയുടെ പ്രകടനം കാണാം