അനുകരണകലയില്‍ വിസ്മയങ്ങള്‍ തീര്‍ത്തൊരു കൊച്ചു കലാകാരന്
അനുകരണ കലയില്‍ വിസ്മയകരമായ പ്രകടനങ്ങള്‍ കാഴ്ചവെക്കുന്ന കുട്ടിക്കലാകാരനാണ് മാധവ് ശര്‍മ്മ. കൊച്ചിന് കലാഭവനില്‍ നിന്നും കോമഡി ഉത്സവ വേദിയിലെത്തുന്ന പതിമൂന്നാമത്തെ താരമാണ് ഈ കലാകാരന്. മിമിക്രിക്കു പുറമെ, പദ്യം ചൊല്ലല്‍, അക്ഷര ശ്ലേകം തുടങ്ങിയവയിലും മാധവ് തന്റെ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയിലെ കുമാരനെല്ലൂരാണ് മാധവ് ശര്‍മ്മയുടെ സ്വദേശം. കൊച്ചിന് കലാഭവനിലെ ബാലു എന്ന ഗുരുവിന്റെ കീഴിലാണ് മാധവ് മിമിക്രി പരിശീലിക്കുന്നത്. മികവാര്‍ന്ന പ്രകടനത്തിന് നിരലൃവധി സമ്മാനങ്ങളും ഈ കലാകാരന് ലഭിച്ചിട്ടുണ്ട്. സ്കൂള്‍ കലോത്സവ വേദികളില്‍ നിറസാന്നിധ്യമാണ് മാധവ് ശര്‍മ്മ. തുടര്‍ച്ചയായി കലോത്സവ വേദികളില്‍ വിജയങ്ങള്‍ കരസ്ഥമാക്കുന്നതും മാധവ് തന്നെയാണ്.
ആരെയും അതിശയിപ്പിക്കുന്ന പ്രകടനങ്ങളാണ് കോമഡി ഉത്സവ വേദിയില്‍ മാധവ് കാഴ്ചവെച്ചത്. ട്രെയിനിന്റെയും കുയിലിന്റെയുമെല്ലാം ശബ്ദങ്ങള്‍ യാഥാര്‍ത്ഥ്യമെന്നു തോന്നും വിധം മാധവ് കാഴ്ചവെച്ചു.
മാധവ് ശര്‍മ്മയുടെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ കാണാം