അനുകരണകലയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് ആറ് വയസുകാരന്‍

September 22, 2018

മിമിക്രിയില്‍ അരങ്ങേറ്റം കുറിക്കുന്നതേയുള്ളൂ മുഹബദ് ഷാനില്‍. മലപ്പുറം ജില്ലയിലെ മാളിയേക്കലാണ് ഈ കൊച്ചു കലാകാരന്റെ സ്വദേശം. മാളിയേക്കല്‍ ഗവ.യു.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഈ ആറു വയസുകാരന്‍.

മറ്റ് കലാകാരന്‍മാരില്‍ നിന്ന് കണ്ടും കേട്ടുമൊക്കെയാണ് മുഹബദ് മിമിക്രിയുടെ ബാലപാഠങ്ങള്‍ പഠിക്കുന്നത്. കലാപരമായ തന്റെ കഴിവുകളെ മികച്ചതാക്കാന്‍ എപ്പോഴും പരിശ്രമിക്കാറുണ്ട് ഈ കൊച്ചുമിടുക്കന്‍. ചുരുങ്ങിയ കാലയളവു കൊണ്ടുതന്നെ മിമിക്രിയില്‍ അത്ഭുത പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കാന്‍ ഈ കൊച്ചുമിടുക്കനു കഴിഞ്ഞു.

മുതിര്‍ന്നവരെപ്പോലും അമ്പരപ്പിക്കുന്ന മുഹബദ് ഷാനിലിന്റെ അനുകരണ വിസ്മയങ്ങള്‍ കാണാം.