പ്രീജിത്ത്; മിമിക്രിയിലെ ജാലവിദ്യക്കാരന്‍: വീഡിയോ കാണാം

September 17, 2018

ഇരട്ട ശബ്ദങ്ങള്‍ കോര്‍ത്തിണക്കി മിമിക്രിയുടെ അത്ഭുതലോകം സൃഷ്ടിക്കുന്ന കലാകാരനാണ് പ്രീജിത്ത് ദേവ്. മിമിക്രിയില്‍ ഇന്ദ്രജാലങ്ങള്‍ തീര്‍ക്കുന്ന പ്രീജിത്ത് പ്രേക്ഷകര്‍ക്ക് എക്കാലത്തും കൗതുകം തന്നെയാണ്. കോഴിക്കോട് ജില്ലയിലെ കടലൂണ്ടിയാണ് പ്രീജിത്തിന്റെ സ്വദേശം.

മിമിക്‌സ് അള്‍ട്രാ കോഴിക്കോട് എന്ന ട്രൂപ്പ് രൂപീകരിച്ച ഇദ്ദേഹം ഇന്ന് അറിയപ്പെടുന്ന കലാകാരനാണ്. വര്‍ഷങ്ങളായി കേരളോത്സവ മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്യുന്നുണ്ട് ഈ കലാകാരന്‍.

ഭാര്യ ബബിതയും കുട്ടികളും അടങ്ങുന്നതാണ് പ്രീജിത്തിന്റെ കുടുംബം. കുടുംബം തന്നെയാണ് പ്രീജിത്തിന് ഏറെ പ്രോത്സാഹനവും പിന്തുണയും നല്‍കുന്നത്. കേരളത്തിനകത്തും പുറത്തുമായി നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലെ സജീവ സാന്നിധ്യമാണ് ഇന്ന് പ്രീജിത്ത്.

പ്രീജിത്തിന്റെ പ്രകടനം കാണാം.