ടോര്‍ച്ചുകൊണ്ട് സംഗീതവിരുന്ന്, ടവ്വല്‍കൊണ്ട് ഹൃദയമിടിപ്പ്; വിത്യസ്തമായൊരു പ്രകടനം കാണാം

September 27, 2018

അനുകരണകലയില്‍ വിത്യസ്തത ഇഷ്ടപ്പെടുന്ന താരമാണ് റെയ്‌നാള്‍ഡ് റോബിന്‍സണ്‍. കോട്ടയമാണ് ഈ കലാകാരന്റെ ദേശം. സിംഎംഎസ് കോളേജിലെ ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥിയാണ് റെയ്‌നാള്‍ഡ്.

പ്രകൃതിയിലെ ഒരോ കാര്യങ്ങളെയും അതി സൂക്ഷ്മമായി നിരീക്ഷിക്കുകയും മനസിലാക്കുകയും ചെയ്യുന്നുണ്ട് ഈ മിടുക്കന്‍. പ്രകൃതിയിലെ വിത്യസ്തതകള്‍ തന്റെ അനുകരണ കലയിലൂടെ പ്രേക്ഷകര്‍ക്കു മുമ്പില്‍ കാഴ്ചവെക്കുന്നു.

പ്രേക്ഷകര്‍ക്കെന്നും കൗതുകമുണര്‍ത്താറുണ്ട് ഈ കലാകാരന്റെ പ്രകടനങ്ങള്‍. മിമിക്രിക്കു പുറമെ നാടന്‍പാട്ട്, ലളിതഗാനം, മാപ്പിളപ്പാട്ട് തുടങ്ങിയവയിലും റെയ്‌നാള്‍ഡ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. വിവിധ മത്സരങ്ങളില്‍ നിന്നായി നിരവധി സമ്മാനങ്ങളും ലഭിച്ചു.

വിസിലിംഗില്‍ ലിംഗാ ഏഷ്യാ അവാര്‍ഡ് ജേതാവുകൂടിയാണ് ഈ കലാകാരന്‍. വിവിധ വാദ്യോപകരണങ്ങല്‍ പരിശീലിക്കുന്നതിലും റെയ്‌നാള്‍ഡ് ശ്രദ്ധ ചെലുത്താറുണ്ട്. കോമഡി ഉത്സവ വേദിയിലെത്തിയ റെയ്‌നാള്‍ഡ് തന്റെ പ്രകടനങ്ങള്‍ക്കൊണ്ട് സദസ്സിനെ അമ്പരിപ്പിച്ചു. ടോര്‍ച്ചും ടവ്വലും പ്ലാസ്റ്റിക് കവറും ഉപയോഗിച്ച് അത്ഭുതകരമായ പ്രകടനമാണ് റെയ്‌നാള്‍ഡ് കാഴ്ചവെച്ചത്.

റെയ്‌നാള്‍ഡിന്റെ പ്രകടനം കാണാം