വെസ്റ്റേണ്‍ ഗാനങ്ങള്‍ക്കൊണ്ട് വേറിട്ട പ്രകടനവുമായി ഒരു കലാകാരന്‍

September 24, 2018

വെസ്റ്റേണ്‍ ഗാനാലാപനത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ കലാകാരനാണ് ശ്രീജിത്ത്. പാട്ടു പഠിച്ചിട്ടില്ലെങ്കിലും വേദികളെ അത്ഭുതപ്പെടുത്താറുണ്ട് ഈ പാട്ടുകാരന്‍. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയാണ് ശ്രീജിത്തിന്റെ സ്വദേശം.

അഞ്ചാം ക്ലാസുമുതല്‍ ശ്രീജിത്ത് വെസ്റ്റേണ്‍ ഗാനങ്ങള്‍ ആലപിക്കാറുണ്ട്. സാമൂഹ്യമാധ്യമങ്ങളിലും തരംഗമാണ് ശ്രീജിത്തിന്റെ വെസ്റ്റേണ്‍ ഗാനങ്ങള്‍.

വെസ്റ്റേണ്‍ ഗാനങ്ങള്‍ ആലപിക്കുന്നതിനുപുറമെ വെസ്റ്റേണ്‍ ഗാനരചനയിലും മികവ് പുലര്‍ത്തുന്നുണ്ട് ഈ കലാകാരന്‍. സംഗീതലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുകയാണ് ശ്രീജിത്ത് എന്ന പാട്ടുകാരന്‍.