ഡബ്‌സ്മാഷിൽ തിളങ്ങി മാമുക്കോയ; വൈറൽ വീഡിയോ കാണാം

September 26, 2018

മലയാളത്തിലെ സൂപ്പർഹിറ്റ് നർമ്മ മുഹൂർത്തങ്ങൾക്ക് അസാധ്യ മികവോടെ അഭിനയം കാഴ്ചവെച്ചിട്ടുള്ള മലയാളികളുടെ  പ്രിയപ്പെട്ട താരമാണ് മാമുക്കോയ. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ താരത്തിന്റെ ഡബ്‌സ്‌മാഷ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. സാലി എന്ന ചെറുപ്പക്കാരനുമൊത്തുള്ള ഡബ്‌സ്‌മാഷ് വീഡിയോയ്ക്ക് പബ്ലിഷ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ  മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

‘ഹാപ്പി ഹസ്ബന്റ്സ്’ എന്ന ചിത്രത്തിലെ ജയറാമും മാമുക്കോയയും ഒരുമിച്ചുള്ള കോമഡി രംഗവും, ജഗതിയും മാമൂക്കോയയും ചേർന്ന് മനോഹരമാക്കിയ ചിത്രത്തിലെ ഭാഗവും ശ്രീനിവാസന്റെയും മാമൂക്കോയയുടെയും നർമ്മ മുഹൂർത്തങ്ങളും കോർത്തിണക്കിയാണ് പുതിയ വീഡിയോ തയാറാക്കിയിരിക്കുന്നത്.

വീഡിയോ ഗഫൂർക്കാ ദോസിന്റെ തിരിച്ചു വരവാണെന്നും, മികച്ച പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചിരിക്കുന്നതെന്നും അഭിപ്രായപ്പെട്ട് നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കാണാം