നഖങ്ങളില്‍ വിരലുകള്‍; അത്ഭുതപ്പെടുത്തും ഈ നെയില്‍ ആര്‍ട്ട്: വീഡിയോ കാണാം

September 27, 2018

മുടിയിലും മുഖത്തുമെല്ലാം പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ പണ്ടു മുതല്‍ക്കെ നിരവധിയാണ്. അടുത്തകാലത്ത് നഖങ്ങളിലെ പരീക്ഷണങ്ങളും ഫാഷന്‍ ലോകം ഏറ്റെടുത്തു. കൈയിലെയും കാലിലെയുമെല്ലാം നഖങ്ങള്‍ മോടികൂട്ടുന്ന നെയില്‍ ആര്‍ട്ടുകള്‍ സാമൂഹ്യമാധ്യമങ്ങളിലും തരംഗമാണ്. കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന ഒരു നെയില്‍ ആര്‍ട്ടാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. നെയില്‍ സണ്ണി എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത നെയില്‍ ആര്‍ട്ട് ഇതിനോടകംതന്നെ രണ്ടുലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.

നഖങ്ങളില്‍ കൈവിരലുകള്‍ സൃഷ്ടിച്ചിരിക്കുന്നതാണ് ഈ നെയില്‍ ആര്‍ട്ട്. ആദ്യനോട്ടത്തില്‍ ആരെയും അത്ഭുതപ്പെടുത്തുന്ന കാഴ്ച. ഒറ്റനോട്ടത്തില്‍ നഖമാണെന്ന് തോന്നുകയേ ഇല്ല. എന്നാല്‍ നഖങ്ങളിലെ ഈ വിരലുകള്‍ ആര്‍ട്ടിസ്റ്റ് അറത്തിടുന്നു. അതും ഒരു തുള്ളി രക്തം പോലും പൊടിയാതെ. ഇങ്ങനെ അറത്തിടുമ്പോള്‍ മാത്രമാണ് ഇതൊരു നെയില്‍ ആര്‍ട്ടാണെന്ന് കാഴ്ചക്കാര്‍ക്ക് മനസിലാകുന്നത്.

നെയില്‍ ആര്‍ട്ടിന്റെ വിത്യസ്ത വീഡിയോയകള്‍ പലപ്പോഴും സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുക്കാറുണ്ട്. ഇത്തരം വീഡിയോകളുടെ സഹായത്താല്‍ പലരും വിത്യസ്ത രീതികള്‍ നഖങ്ങളില്‍ പരീക്ഷിക്കാറുമുണ്ട്. എന്തായാലും നഖത്തില്‍ തീര്‍ത്ത ഈ വിരലുകളുടെ നെയില്‍ ആര്‍ട്ടാണ് നവമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗം.

 

View this post on Instagram

 

Satisfying video?

A post shared by Nail Sunny (@nail_sunny) on