പിറന്നാൾ ദിനത്തിൽ സാഹസീക വീഡിയോ പങ്കുവെച്ച് സൂപ്പർ താരം; വൈറൽ വീഡിയോ കാണാം

September 26, 2018

ഹോളിവുഡ് പ്രേക്ഷകർ എന്നും അത്ഭുതത്തോടെ നോക്കിക്കാണുന്ന താരമാണ് വിൽ സ്മിത്ത്. സിനിമയിലും ജീവിതത്തിലും  ഒരുപോലെ വിസ്മയങ്ങൾ തീർക്കുന്ന താരത്തിന്റെ പുതിയ സാഹസീക വീഡിയോയാണ് ഇപ്പോൾ ഹോളിവുഡ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സാഹസീക ആക്ഷൻ രംഗങ്ങൾ വെള്ളിത്തിരയിൽ അനായാസം കൈകാര്യം ചെയ്യുന്ന താരത്തിന്റെ പുതിയ സാഹസീക വീഡിയോയും ഏറെ അത്ഭുതത്തോടെയാണ് ആരാധകർ നോക്കികാണുന്നത്. വലിയ മലയിടുക്കുകൾക്കിടയിൽ നിന്ന് താഴേക്കു ചാടുന്ന താരത്തിന്റെ വീഡിയോ കാണാൻ ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്.

തന്റെ അൻപതാം പിറന്നാൾ ദിനത്തിലാണ് ജീവൻ പണയം വെച്ച് സാഹസീക വീഡിയോയുമായി താരം എത്തിയത്. എന്നാൽ ഈ വീഡിയോയുടെ പിന്നിലെ താരത്തിന്റെ ലക്ഷ്യമാണ് ആരാധകർക്ക് താരത്തിനോടുള്ള ഇഷ്ടം വീണ്ടും വർധിപ്പിച്ചത്. പിന്നോക്ക രാജ്യങ്ങളിലെ സാമ്പത്തീകമായി ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികളുടെ പഠനത്തിന് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് താരം ഈ സാഹസീകതയ്ക്ക് എത്തിയത്.

തന്റെ പിറന്നാൾ ദിനത്തിൽ വ്യത്യസ്ഥമായ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് വിൽ സ്മിത്തിനെ ഇവിടെ എത്തിച്ചത്. ഗ്രാൻഡ് കാന്യൻ എന്ന അഗാധ ഗർത്തത്തിലേക്കാണ് താരം എടുത്ത് ചാടിയത്. മരണം പതിഞ്ഞുറങ്ങുന്ന ഈ മലയിടുക്കുകൾക്കിടയിൽ നിന്നും അതിസാഹസീകമായി ചാടിയിറങ്ങിയ സ്മിത്തിനെ കാണുന്നതിനായി നിരവധി ആളുകളാണ് ഗ്രാൻഡ് കാന്യന് അടുത്തുള്ള ഓൺലൈൻ ലോട്ടറിയുടെ താഴ്‌വരയിൽ എത്തിയത്. സിനിമയുടെ ചിത്രീകരണമായിരിക്കുമെന്ന് ആദ്യം കരുതിയ ആരാധകർ ഈ സാഹസികതയ്ക്ക് പിന്നിലെ ലക്ഷ്യമറിഞ്ഞപ്പോൾ താരത്തിന് ആശംസകളുമായി എത്തുകയായിരുന്നു.

അതേസമയം തൻറെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമെന്നാണ് താരം ഇതിനെ വിശേഷിപ്പിച്ചത്. ഭീതിയിൽ നിന്നും ആനന്ദത്തിലേക്ക് എത്തപ്പെടുന്ന ഈ യാത്രയെക്കുറിച്ച് പറയാൻ തനിക്ക് വാക്കുകൾ ഇല്ലെന്നും താരം  വ്യക്തമാക്കി.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!