40 വർഷം കൊണ്ട് പൂർത്തിയായ സിനിമ, ചെലവ് 1000 കോടിയിലധികം; ‘മെഗാലോപോളിസ്’ റിലീസിനായി ഇനിയും കാത്തിരിക്കണം

April 20, 2024

നിരവധിയാളുകളുടെ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഒരു സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും മുതല്‍ പ്രദര്‍ശനത്തിന് എത്തുന്നത് മുതല്‍ നിരവധി ഘട്ടങ്ങളിലൂടെ ഒരു സിനിമ കടന്നുപോകുന്നത്. ചില സിനിമകള്‍ അതിവേഗം നിര്‍മിക്കപ്പെടുമ്പോള്‍ മറ്റു ചില സിനിമകള്‍ വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിന്റെ ഫലമാണ്. അത്തരത്തിലൊരു സിനിമയാണ് കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തിയ പൃഥ്വിരാജ് ചിത്രം ആടുജീവിതം. എന്നാല്‍ ഒരു സിനിമയ്ക്കായിട്ടുള്ള കാത്തിരിപ്പ് നാല് പതിറ്റാണ്ട് വരെ നീണ്ടുപോയിരി്ക്കുകയാണ്. അതും ലോക സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഉള്‍പ്പെട്ട മൂന്ന് സൂപ്പര്‍സ്റ്റാറുകള്‍ അഭിനയിച്ച് ചിത്രമാണെന്ന് പറയുമ്പോഴാണ് അത് കൂടുതല്‍ ചര്‍ച്ചയാകുന്നത്. ( Francis Ford Coppola’s passion project Megalopolis )

നാല്‍പത് വര്‍ഷമെടുത്ത് പൂര്‍ത്തിയാക്കിയ ഈ ചിത്രത്തിന്റെ നിര്‍മാണത്തിനായി ചെലവഴിച്ചത് ഏകദേശം 1,000 കോടി രൂപയാണ്. എന്നാല്‍ ഇതുവരെ ഈ സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യാനായിട്ടില്ല. ഈ വര്‍ഷം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്യാനിരിക്കെ, വിതരണക്കാര്‍ പിന്‍മാറിയതോടെ സിനിമ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. മെഗാലോപോളിസ് എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് ഇത്തരത്തിലൊരു വെല്ലുവിളികളിലൂടെ കടന്നുപോകുന്നത്.

ഹോളിവുഡ് ഇതിഹാസം ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോള ആണ് ഈ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍മാണവും. 1972,1974 വര്‍ഷങ്ങളിലായ പുറത്തിറങ്ങിയ രണ്ട് ഗോഡ്ഫാദര്‍ ചിത്രങ്ങള്‍, അപ്പോക്കലിപ്‌സ് നൗ (1979) എന്നി ചിത്രങ്ങളുടെ വിജയങ്ങള്‍ക്ക് ശേഷം 1983 ലാണ് സംവിധായകന്‍ ഈ ചിത്രത്തിനായി ഇറങ്ങിപ്പുറപ്പെട്ടത്. ആ വര്‍ഷം തന്നെ തിരക്കഥ ഏറെക്കുറെ പൂര്‍ത്തിയായിരുന്നെങ്കിലും അക്കാലത്തെ സാങ്കേതികവിദ്യ കൊണ്ട് നിര്‍മിക്കാവുന്നതിലും അപ്പുറമായിരുന്നു ഈ ചിത്രത്തിന്റെ ആശയം. ഇതോടെ ചിത്രത്തിന്റെ ചിത്രീകരണം അടക്കമുള്ളവ തുടരാനായില്ല.

1991-ല്‍ കൊപ്പോളയുടെ പ്രൊഡക്ഷന്‍ കമ്പനി അവരുടെ പുതിയ പ്രൊജക്ടുകള്‍ പ്രഖ്യാപിച്ചു. അതില്‍ മെഗാലോപോളിസും ഉള്‍പ്പെട്ടിരുന്നു. ഒടുവില്‍ 2001 ഓടെ സ്‌ക്രിപ്റ്റ് അന്തിമമാക്കുകയും ചിത്രത്തിനായുള്ള കാസ്റ്റിങ് ആരംഭിക്കുന്നത്. തുടക്കം മുതലുള്ള കാലതാമസം ഇക്കാര്യത്തിലും തുടര്‍ന്നു. ഒരു ദശാബ്ദം പിന്നിട്ടിട്ടും ഒന്നും അന്തിമമാക്കിയിരുന്നില്ല. ഒടുവില്‍ 2019-ലാണ് ചിത്രം പ്രീ-പ്രൊഡക്ഷന്‍ ഘട്ടത്തിലേക്ക് കടക്കുന്നത്. സിനിമയ്ക്കായി സംവിധായകന്‍ തന്നെ 120 മില്യണ്‍ ഡോളര്‍ (1,000 കോടി രൂപ) ചെലവഴിച്ചു. ഷിയ ലാബ്യൂഫ്, ആദം ഡ്രൈവര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ഒടുവില്‍ 2022-ല്‍ ആരംഭിച്ച ചിത്രീകരണം 2023 മാര്‍ച്ചിലാണ് പൂര്‍ത്തിയായത്. ചിത്രീകരണത്തിനിടയില്‍ ‘അസ്ഥിരമായ ചിത്രീകരണ അന്തരീക്ഷം’ ചൂണ്ടിക്കാണിച്ച നിരവധി ക്രൂ അംഗങ്ങള്‍ പ്രൊജക്ടില്‍ നിന്നു പിന്‍മാറിയെങ്കിലും 40 വര്‍ഷത്തിനൊടുവില്‍ ചിത്രം പൂര്‍ത്തിയാക്കി.

Read Also : മലയാളത്തിന്റെ ഹിറ്റ് ജോഡി; വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്നു

അതിന് പിന്നാലെയാണ് റിലീസുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്. ഈ വര്‍ഷം മേയില്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചെയ്യാനിരിക്കെയാണ് മെഗാലോപോളിസ് പ്രീമിയര്‍ ചെയ്യാനിരിക്കെയാണ് വിതരണക്കാര്‍ പിന്‍മാറുന്നത്. ഇതോടെയാണ് ചിത്രത്തിന്റെ പ്രദര്‍ശനം അനിശ്ചിതത്തിലാക്കിയത്. പരീക്ഷണാത്മകമായ ഈ ചിത്രം വാണിജ്യപരമായി വിജയിക്കില്ലെന്ന വിലയിരുത്തലാണ് വിതരണക്കാരെ പിന്നോട്ടടിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Story highlights : Francis Ford Coppola’s passion project Megalopolis