ആ വരവ് ഇടിക്കാനായിരുന്നില്ല ഞെട്ടിക്കാന്‍

September 3, 2018

രേഷ്മയ്ക്ക് ബ്രൂണോ അയച്ച മെസേജുകള്‍ക്ക് പരിണിതഫലമായി ഇടി പാഴ്‌സലായിട്ട് വരുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു യുവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിലെ അംഗങ്ങള്‍. എന്നാല്‍ അവരെത്തേടിയെത്തിയത് മറ്റൊരു വാര്‍ത്തയായിരുന്നു. ഷിബുവണ്ണനും കൂട്ടരും നടത്തുന്ന ഓണാഘോഷ പരിപാടികളുടെ വാര്‍ത്ത. യുവധാരടീമിന് ഞെട്ടാന്‍ ഇതില്‍ക്കൂടുതല്‍ വേറെന്ത് വേണം. ഷിബുവണ്ണന്റെയും കൂട്ടരുടെയും ഓണാഘോഷ പരിപാടികള്‍ കൃത്യം തിരുവോണത്തിന്റെ അന്ന്. വിട്ടുവീഴ്ച എന്ന ഒരു വാക്ക് ഡിക്ഷനറിയില്‍ പോലും ഇല്ലാത്ത നമ്മുടെ മജീദും കൂട്ടരും ഓണാഘോഷ പരിപാടികളുടെ പേരില്‍ ഒരു വെല്ലുവിളി തന്നെ നടത്തി.

ഷിബുവണ്ണന്‍ കൊടുത്ത പരിപാടിയുടെ നോട്ടീസും യുവധാര ക്ലബ് അംഗങ്ങള്‍ക്ക് മുന്നില്‍ കടുത്ത വെല്ലുവിളി തന്നെയാണ്. കോണ്‍ഫിഡന്റ് ഗ്രൂപ്പുകാരെക്കൊണ്ട് പരിപാടി സ്‌പോണ്‍സര്‍ ചെയ്യിപ്പിക്കാനണ് യുവതാരങ്ങളുടെ ആഗ്രഹം. ഷിബുവണ്ണന്റെ സംഘത്തിലെ ആസ്ഥാന കോഴിയായ കൊക്കുവിന്റെ വായ്‌നോട്ടവും തകൃതയായി പുരോഗമിക്കുന്നുണ്ട് രണ്ടാമത്തെ എപ്പിസോഡില്‍.

യുവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് എപ്പിസോഡ് 2 കാണാം.
https://www.youtube.com/watch?v=PefuS0tMcec&t=56s

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!