പക്രുവിനെ രക്ഷിക്കാന്‍ പോയ രതീഷും ദാ കുടുങ്ങി പോലീസ് സ്‌റ്റേഷനില്‍; വീഡിയോ കാണാം

September 28, 2018

ചുരുങ്ങിയ നാളുകള്‍ക്കൊണ്ട് പ്രേക്ഷകരുടെ സ്വീകരണ മുറികളില്‍ ഇടം പിടിച്ച വെബ് സീരീസാണ് യുവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്. നര്‍മ്മമുഹൂര്‍ത്തങ്ങളുടെ ഒമ്പതാം എപ്പിസോഡാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

പ്രേക്ഷകര്‍ക്ക് ചിരിയുടെ രസക്കൂട്ടുകള്‍ സമ്മാനിക്കുന്നതാണ് ഒമ്പതാമത്തെ എപ്പിസോഡും. പോലീസ് പിടിച്ച പക്രുവിനെ രക്ഷപ്പെടുത്താന്‍ എത്തിയ രതീഷും പോലീസ് സ്‌റ്റേഷനില്‍ കുടുങ്ങി. മോഷണം നടന്ന വീടിന്റെ സമീപത്തു നിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തി എന്നാരോപിച്ചായിരുന്നു പക്രുവിനെ പോലീസ് പിടിച്ചത്. എന്നാല്‍ രതീഷ് കുടുങ്ങിയതോ….?

യുവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട് ക്ലബ് എപ്പിസോഡ് 9 കാണാം