അങ്ങനെ അതും പൊളിഞ്ഞു; ഷിബുഅണ്ണന്റെ കല്ല്യാണം പൊളിഞ്ഞത് ഇങ്ങനെ: വീഡിയോ കാണാം

September 21, 2018

ഏറെ പ്രതിക്ഷയോടെയാണ് ഷിബുഅണ്ണനും കൊക്കുവും പെണ്ണുകാണാന്‍ ചെന്നത്. പെണ്ണിന് അഭിപ്രായ വിത്യാസമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും നൈസായിട്ട് ഷിബു അണ്ണന് ഒരു പണി കിട്ടി. പണി കൊടുത്തതോ നമ്മുടെ യുവധാര ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിലെ താരങ്ങളും.

യുവഭാവനയും ഷിബു അണ്ണനും തമ്മിലുള്ള ബന്ധം കുറച്ച് കൂടിപ്പോയതുകൊണ്ടാണ് ഈ പെണ്ണുകാണല്‍ ഇങ്ങനെ പര്യവസാനിച്ചത്. എന്തായാലും ഷിബു അണ്ണന്റെ പെണ്ണുകാണല്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത് ഒരു പിടി നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ തന്നെയാണ്. കൊക്കുവിന്റെ ഇടപെടലുകള്‍ കൂടി ആയപ്പോള്‍ സംഭവം കലക്കി.

കുറച്ചു ദിവസങ്ങള്‍ക്കൊണ്ടു തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വെബ് സീരീസാണ് യുവധാര ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്. പ്രേക്ഷകരുടെ സ്വീകരണമുറികളില്‍ ഹാസ്യത്തിന്റെ രസക്കൂട്ടുകള്‍ സമ്മാനിച്ച് മുന്നേറുന്ന യുവധാര ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ഏഴ് എപ്പിസോഡുകള്‍ പിന്നിട്ടിരിക്കുകയാണ്.

എപ്പിസോഡ് 7 കാണാം