“floccinaucinihilipilification” വാക്കിന്റെ അർഥം തിരഞ്ഞ് ആളുകൾ..
‘ഫ്ലോക്സിനോസിനിഹിലിപിലിഫിക്കേഷന്’…. ഞെട്ടണ്ട ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ തിരഞ്ഞ വാക്കാണ് ഫ്ലോക്സിനോസിനിഹിലിപിലിഫിക്കേഷന്. ഇംഗ്ലീഷിലെ കടുകട്ടി വാക്കുകളുമായി മലയാളികളെ ഞെട്ടിക്കുന്ന തിരുവനന്തപുരം എം ബി ശശി തരൂരിന്റെ പുതിയ പ്രയോഗമാണ് ഫ്ലോക്സിനോസിനിഹിലിപിലിഫിക്കേഷന്.
പ്രധാന മന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള പുതിയ ബുക്കിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് നടത്തിയ ട്വിറ്റിലാണ് ശശി തരൂർ ഈ പുതിയ പ്രയോഗം നടത്തിയത്. മൂല്യമോ പ്രാധാന്യമോ ഇല്ലാതെ തള്ളിക്കളയുന്ന സ്വഭാവം എന്നാണ് ഈ വാക്കിന്റെ അർഥം.
പുതിയ പുസ്തകമായ ‘ദ പാരഡോക്സിക്കൽ പ്രൈം മിനിസ്റ്റർ’ എന്ന പുസ്തകത്തിന്റെ പ്രീ ബുക്കിങ് ആരംഭിച്ചിട്ടുള്ളതായാണ് ട്വിറ്ററിൽ പറയുന്നത്. അതേസമയം പുതിയ പുസ്തകത്തിന്റെ റിലീസിന്റെ ഭാഗമായി വൈറലായ ഈ വാക്കിന് പിന്നിൽ ട്രോളുകളുമായി നിരവധി ആളുകളാണ് എത്തുന്നത്.
എന്നാൽ ഈ വാക്ക് ബ്രിട്ടീഷ് പാർലമെന്റ് നടപടി ക്രമങ്ങളുടെ ഔദ്യോഗിക രേഖയായ ഹൻസാഡിൽ ഉപയോഗിക്കപ്പെട്ട ഏറ്റവും ദൈർഘ്യമേറിയ വാക്കാണിത്.