ഗോള്‍ അടിക്കുന്നതില്‍ അച്ഛനെപ്പോലെ കേമന്‍ മകനും; ജൂനിയര്‍ റൊണാള്‍ഡോയുടെ ഒരു തകര്‍പ്പന്‍ ഗോള്‍ കാണാം
October 15, 2018

സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുകയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മകന്. അച്ഛനെപ്പോലെ തന്നെ മകനും ഫുട്ബോളില്‍ പേരെടുത്തിരിക്കുകയാണ്. നിരവധി പേരാണ് ജൂനിയര്‍ റൊണാള്‍ഡോ മികച്ച രീതിയില്‍ പന്ത് വലയ്ക്കുള്ളിലാക്കുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്.
ഒമ്പത് വയസില്‍ താഴെയുള്ളവര്‍ക്കായി നടത്താറുള്ള സീരി എ മത്സരത്തിലാണ് കുട്ടിത്താരത്തിന്റെ ഗോള്‍. രണ്ട് ഗോളുകളാണ് ജൂനിയര്‍ റൊണാള്‍ഡോ അടിച്ചത്. കുട്ടിത്താരത്തിന്റെ വൈറല്‍ ഗോള്‍ അച്ഛന് ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ട്വീറ്റ് ചെയ്തിട്ടുണ്ട്.
— Cristiano Ronaldo (@Cristiano) 14 October 2018