‘ബോളിവുഡ് ഒരുങ്ങുന്നു’.. പ്രിയങ്ക- നിക് വിവാഹം ഉടൻ..

October 18, 2018

ബോളിവുഡ് ആരാധകർ ഏറെ കൗതുകത്തോടെ കാത്തിരുന്ന വിവാഹമാണ് പ്രിയങ്ക- നിക് താരങ്ങളുടേത്. ഈ കാത്തിരിപ്പിന്  വിരാമമാവുകയാണിപ്പോൾ…ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസും തമ്മിലുള്ള വിവാഹം നവംബറില്‍ ജോധ്പൂരിലെ ഉമൈദ് ഭവനില്‍ നടക്കും. നവംബര്‍ 30 ന് തുടങ്ങുന്ന വിവാഹ ആഘോഷങ്ങള്‍ ഡിസംബര്‍ 2 വരെ നീളും.

ഓഗസ്റ്റ് 18 നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. 2000 ലെ മിസ് വേള്‍ഡായിരുന്ന പ്രിയങ്ക 2008 ല്‍ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്. ഹോളിവുഡിലെ വളരെ പ്രശസ്തനായ ഗായകനാണ് ഇരുപത്തിയഞ്ചുകാരനായ നിക് ജൊനാസ്.

അടുത്തിടെ ഇരുവരും ഒന്നിച്ച് ഇന്ത്യയില്‍ വന്ന സമയത്ത് ജോധ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ഭത്തിലാണ് വിവാഹ വേദി ജോധ്പൂര്‍ ആയിരിക്കണമെന്ന് ഇരുവരും തീരുമാനിച്ചത്.

ഫുട്‌ബോള്‍ ജേഴ്‌സിയിട്ട് താരങ്ങള്‍ക്കൊപ്പം കാല്‍പന്ത് കളിക്കുന്ന നിക്ക് ജോനാസിന്റെ ചിത്രങ്ങള്‍ നേരത്തെ  സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.  നിക്ക് ജോനാസാണ് കാല്‍പന്തുകളിയിലും ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നത്. പ്രിയങ്കയെ കാണാന്‍ മുബൈയിലെത്തിയ നിക്ക് ബോളിവുഡ് താരങ്ങള്‍ക്കൊപ്പം സൗഹൃദ മത്സരത്തില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളാണ് അടുത്തിടെ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തത്.