ബ്രൈഡൽ ഷവറിൽ തിളങ്ങി പ്രിയങ്ക ചോപ്ര; ചിത്രങ്ങൾ കാണാം
October 30, 2018

ഇന്ത്യ മുഴുവൻ ആരാധകരുള്ള പ്രിയങ്ക ചോപ്രയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. വെള്ള വസ്ത്രങ്ങളിൽ അതീവ ഗ്ളാമറസായുള്ള പ്രിയങ്കയുടെ ചിത്രങ്ങൾക്ക് വൻ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ന്യൂയോർക്ക് ബ്ലൂ ബോക്സ് കഫേയിൽ പ്രിയങ്കയ്ക്കായി സുഹൃത്തുക്കൾ തയാറാക്കിയ ബ്രൈഡൽ ഷവറിൽ പങ്കെടുക്കാൻ എത്തിയ പ്രിയങ്കയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.