25 രൂപയ്ക്ക് കിടന്നുകൊണ്ട് സിനിമ കാണാം; വൈറലായി വിനീത് ശ്രീനിവാസന്റെ പോസ്റ്റ്

October 31, 2018

സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് മലയാളികളുടെ പ്രിയതാരം വിനീത് ശ്രീനിവാസന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു കുറിപ്പ്. ഒരു തീയറ്ററിനെക്കുറിച്ചാണ് വിനീത് മനോഹരമായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഒരു യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട തീയറ്ററിനെക്കുറിച്ചാണ് താരം പറഞ്ഞത്.

ഗായകനായ സച്ചിന്‍ വാര്യര്‍ക്കൊപ്പമുള്ള യാത്രയിലാണ് വെല്ലൂരിനടുത്ത ഗണേഷ് തിരൈരംഗം എന്ന തീയറ്ററില്‍ വിനീത് എത്തുന്നത്. ഏറെ പ്രീയപ്പെട്ട ഒരു അനുഭവമാണ് തീയറ്റര്‍ സമ്മാനിച്ചതെന്ന് വിനീത് പറയുന്നു. ക്യൂബ് പ്രൊജക്ഷനും ഡിറ്റിഎക്‌സ് സൗണ്ടും ഉള്‍പ്പെടെ ഈ തീയറ്ററില്‍ സിനിമ ആസ്വദിക്കാം. വേണമെങ്കില്‍ കിടന്നു കൊണ്ടും സിനിമ കാണാം. അതും വെറും ഇരുപത്തിയഞ്ച് രൂപയ്ക്ക്.

തന്റെ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് അവരുടെ കൈയിലൊതുങ്ങുന്ന പൈസകൊണ്ട് സിനിമ ആസ്വദിക്കാനുള്ള അവസരമൊരുക്കുക എന്നതാണ് തീയറ്റര്‍ ഉടമയുടെ ആഗ്രഹം. അതിനാലാണ് ഇത്തരമൊരു തീയറ്ററിന് അദ്ദേഹം രൂപം കൊടുത്തത്. തീയറ്ററിന്റെ ചിത്രങ്ങളും കുറിപ്പിനോടൊപ്പം വിനീത് ശ്രീനിവാസന്‍ ചേര്‍ത്തിട്ടുണ്ട്.

 

View this post on Instagram

 

This is Ganesh Thiraiarangam, a movie theatre in Poottuthakku village near Vellore which gave me the experience of watching a film in an extremely endearing way.. Sachin Warrier and I, as part of our road trip reached here yesterday evening and we were blown away completely by the simplicity of film viewing in this theatre.. just 25 rupees for one ticket and u can lie down on the floor and have a complete theatre experience with Qube projection and DTS surround sound. We had a chance to interact with the owner of this theatre and he told us that the only thing he wants to do is to make the people of his village happy by screening films at a nominal cost.. Far away from all the corporate greed and business expansions, there are still some people who do things like this.. p.s. the man in the white shirt is the owner of the theatre, Mr. Ganesh

A post shared by Vineeth Sreenivasan (@vineeth84) on