സൂപ്പര്‍സ്റ്റാറുകളുടെ ഫിഗറുകള്‍ അനുകരിച്ച് ഒരു നാല് വയസുകാരന്‍

October 6, 2018

അഭിനവ് എന്ന കൊച്ചുമിടുക്കന്റെ പ്രായം നാല് വയസ്സാണ്. എന്നാല്‍ ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനങ്ങളാണ് വേദിയില്‍ ഈ കുട്ടിത്താരം കാഴ്ചവെക്കുന്നത്. മൂന്നുവയമുതല്‍ താരങ്ങളെ അനകരിച്ചു തുടങ്ങി അഭിനവ് സുബാഷ്.

ശബ്ദത്തിലും ഭാവത്തിലുമെല്ലാം മെഗാസ്റ്റാറുകളെ അഭിനവ് അനുകരിക്കും. മികച്ച ഒരു അഭിനേതാവാണം എന്നാണ് ഈ കൊച്ചുമിടുക്കന്റെ ആഗ്രഹം.

ഉത്സവവേദിയിലെത്തിയ അഭിനവ് ഒരു അത്ഭുതക്കാഴ്ച തന്നെയായിരുന്നു. കബാലിയായും ഷാജിപാപ്പനായും പുലിമുരുകനായുമൊക്കെ അഭിനവ് പ്രേക്ഷകരെ അമ്പരപ്പിച്ചു.

അഭിനവിന്റെ തകര്‍പ്പന്‍ പ്രകടനം കാണാം