റാമ്പില്‍ ചുവടുവയ്ക്കുന്നതിനിടയില്‍ മകള്‍ക്ക് സര്‍പ്രൈസ് നല്‍കി ഐശ്വര്യ റായ്; വീഡിയോ കാണാം

October 6, 2018

ഏറെ ആരാധകരുള്ള താരസുന്ദരിയാണ് ഐശ്വര്യ റായ് ബച്ചന്‍. വര്‍ഷങ്ങള്‍ക്കുമുമ്പാണ് താരം ലോകസുന്ദരിപട്ടം നേടിയതെങ്കിലും ഇന്നും റാമ്പുകളില്‍ തിളങ്ങാറുണ്ട് ഐശ്വര്യ. ഒരു റാമ്പില്‍ ചുവടുവയ്ക്കുന്നതിനിടെ മകള്‍ ആരാധ്യക്ക് സല്‍കിയ ഒരു സര്‍പ്രൈസാണ് അപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ദോഹയില്‍വെച്ചു നടന്ന ഫാഷന്‍ വീക്കന്‍ഡ് ഇന്റര്‍നാഷ്ണല്‍ 2108-ലായിരുന്നു ആരാധകരുടെ ഹൃദയം കവര്‍ന്ന സംഭവം. പ്രശസ്ത സെലിബ്രിറ്റി ഡിസൈനര്‍ മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വസ്ത്രം ധരിച്ചായിരുന്നു ഐശ്വര്യ റാമ്പിലെത്തിയത്.

റാമ്പിലൂടെ നടന്നുവന്ന ഐശ്വര്യ സദസ്സിലിരുന്ന മകള്‍ ആരാദ്യയ്ക്ക് അപ്രതീക്ഷിതമായി ഒരു ഫ്‌ളൈയിംഗ് കിസ് നല്‍കി. ഈ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തത്. സര്‍പ്രൈസായി അമ്മയുടെ ഫ്‌ളൈയിംഗ് കിസ് കിട്ടിയ ആരാധ്യ ചിരിക്കുന്നതും വീഡിയോയില്‍ കാണാം.