ഇന്‍സ്റ്റഗ്രാമില്‍ താരമായി ഈ കുട്ടിസുന്ദരി; ചിത്രങ്ങള്‍ കാണാം
October 26, 2018

സൗന്ദര്യം കൊണ്ട് ഹൃദയങ്ങള്‍ കീഴടക്കുന്നവര്‍ നിരവധിയാണ്. ഇപ്പോഴിതാ ഭംഗി കൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് ഒരു കൊച്ചു സുന്ദരി.
ഇടതൂര്‍ന്ന മനോഹരമായ മുടിയിഴകളാണ് ബേബി ചാന്‍കോ എന്ന കൊച്ചുമിടുക്കിയുടെ മുഖ്യ ആകര്‍ഷണം. മനോഹരമായ കണ്ണുകളും ചിരിയുംകൊണ്ട് ആരുടെയും ഹൃദയം കവരും ബേബി ചാന്‍കോ.
ഇന്‍സ്റ്റഗ്രാമില്‍ മൂന്ന് ലക്ഷത്തിലധികം ആരാധകരുണ്ട് ഈ സുന്ദരിക്കുട്ടിക്ക്. നിരവധി പേരാണ് ബേബി ചാന്‍കോയുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നത്.
ജപ്പാന്‍കാരിയായ ബേബി ചാന്‍കോയ്ക്ക് ഏഴ് മാസമാണ് പ്രായം. ഫാഷന്‍ ലോകത്തും താരമായി മാറിയിരിക്കുകയാണ് ഈ കുട്ടി സുന്ദരി.