ഏത് മകനും കൊതിക്കും ഇതുപോലൊരു പിറന്നാൾ സമ്മാനത്തിന്; കണ്ണുനനയിച്ച് സൗഹൃദ സമ്മാനം, വീഡിയോ കാണാം
ലോകത്തിൽ മറ്റൊന്നിനും പകരം വെയ്ക്കാനില്ലാത്തതാണ് മാതാപിതാക്കളുടെ സ്നേഹം. വർഷങ്ങൾക്ക് ശേഷം തന്റെ പിറന്നാൾ ദിനത്തിൽ മാതാപിതാക്കളെ കാണാൻ സാധിച്ച ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്.
ജർമ്മനിയിൽ മെഡിസിന് പഠിക്കുന്ന യെമൻ സ്വദേശിയായ യുവാവ് ആറ് വർഷമായി തന്റെ മാതാപിതാക്കളെ കണ്ടിട്ട്. വർഷങ്ങളായി പല കാരണങ്ങളാൽ മാതാപിതാക്കളെ കാണാൻ സാധിക്കാതിരുന്ന ഈ യുവാവിന് പിറന്നാൾ സമ്മാനമായി അയാളുടെ സുഹൃത്തുക്കളാണ് മാതാപിതാക്കളെ കാണാനുള്ള അവസരം ഉണ്ടാക്കികൊടുത്തത്.
പിറന്നാൾ ദിനത്തിൽ സുഹൃത്തുക്കൾ സംഘടിപ്പിച്ച പരിപാടിക്കിടെ സുഹൃത്തുക്കളിൽ ചിലർ ഐ പാഡിൽ മാതാപിതാക്കളെ കണക്ട് ചെയ്തുകൊടുത്തു. അവരെ കണ്ട ഉടൻ യുവാവിന്റെ കണ്ണുകൾ നിറഞ്ഞു. തുടർന്ന് യുവാവിന്റെ മുന്നിലേക്ക് മാതാപിതാക്കൾ എത്തുകയായിരുന്നു. താൻ കാണുന്നത് സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് തിരിച്ചറിയാൻ സാധിക്കാതെ കുറച്ച് നിമിഷങ്ങൾ ആ യുവാവ് സ്തപ്തനായി നീക്കുകയായിരുന്നു.
പിന്നീട് മാതാപിതാക്കളെ ചേർത്തുപിടിച്ച് കരയുന്ന യുവാവും മാതാപിതാക്കളും അവിടെ കൂടിയിരുന്ന എല്ലാ ആളുകളുടെയും കണ്ണ് നിറച്ചു. സമൂഹ മാധ്യമങ്ങളിൽ വൈറലായ വീഡിയോ കാണാം..
This student from Yemen is studying medicine for the last 6 years in Germany. Never seen his parents in as many years due to lack of resources.
His colleagues decided to surprise him on his birthday by ✈️ his parents to Germany.
Humanity is at its best. pic.twitter.com/SveRjWBlzI— Junaid Akhtar (@junaidashaikh) October 10, 2018