വൈറലായി സൂര്യ ആരാധകന്റെ ഒരു അടിപൊളി സ്പോട്ട് ഡബ്ബ്; വീഡിയോ കാണാം
October 2, 2018

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള സൂര്യയ്ക്ക് ഒരു അടിപൊളി സ്പോട്ട് ഡബ്ബിങ്ങുമായി എത്തിയിരിക്കുകയാണ് ജീവരാജ്. ‘വാരണം ആയിരം’ എന്ന ചിത്രത്തിലെ ഏറ്റവും സെന്റിമെന്റലായ ഒരു സീനാണ് തികഞ്ഞ പൂർണ്ണതയോടെ ജീവരാജ് ഉത്സവ വേദിയിൽ അവതരിപ്പിച്ചത്. കോമഡി ഉത്സവ വേദിയിൽ എത്തിയ സ്പോട്ട് ഡബ്ബിങ്ങുകളിൽ മികച്ച അവതരണമായിരുന്നു ജീവരാജിന്റെ ഈ പ്രകടനം. തികഞ്ഞ സൂര്യ ആരാധകനായ ജീവരാജിന്റെ ഏറ്റവും വലിയ ആഗ്രഹവും സൂര്യയെ നേരിട്ട് കാണുക എന്നതുതന്നെയാണ്. ജീവരാജിന്റെ പ്രകടനം കാണാം..