വണ്ടര്‍ബാര്‍ ഫിലിംസ് കാത്തിരിക്കുന്നു; ടൊവിനോയുടെ തമിഴ് കേള്‍ക്കാന്‍
ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസ് കാത്തിരിക്കുകയാണ് ടൊവിനോയുടെ തമിഴ് കേള്‍ക്കാന്‍. ‘മാരി 2’ വിന്റെ ഡബ്ബിങ് പൂര്‍ത്തിയായ് എന്ന ടൊവിനോയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് വണ്ടര്‍ബാര്‍ ഫിലിംസ് ഇക്കാര്യം ട്വിറ്ററില്‍ കുറിച്ചത്. എന്തായാലും തമിഴിലും തിളങ്ങാനുള്ള ടൊവിനോയുടെ തീരുമാനത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നതും.
ടൊവിനോ വില്ലനായെത്തുന്ന ‘മാരി 2’ ഡിസംബര്‍ 21 ന് തീയറ്ററുകളിലെത്തും. ചിത്രത്തില്‍ ധനുഷിന്റെ വില്ലനാണ് ടൊവിനോ. 2015 ല്‍ പുറത്തിറങ്ങിയ ധനുഷ് നായകനായ മാരി എന്ന ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ബാലാജി മോഹനാണ് ചിത്രത്തിന്റെ സംവിധാനം.
Katta Waiting to listen you talk in Tamil @ttovino ? https://t.co/UO06zow3Xw
— Wunderbar Films (@wunderbarfilms) 31 October 2018
മാരി 2 ന്റെ തിരക്കഥയും ബാലാജി മോഹന്‍ തന്നെയാണ്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം. ധനുഷിനായി പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം യുവാന്‍ ശങ്കര്‍ സംഗീതം ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സായി പല്ലവി ധനുഷിന്റെ നായികയായും ചിത്രത്തിലെത്തുന്നുണ്ട്.
വരലക്ഷ്മി ശരത് കുമാര്‍, റോബോ ശങ്കര്‍, വിദ്യാ പ്രദീപ്, നിഷ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴില്‍ സ്‌റ്റൈല്‍ എന്ന ചിത്രത്തിലാണ് ടൊവിനോ അവസാനമായി വില്ലന്‍ വേഷത്തിലെത്തിയത്. മാരി 2 വിലേത് ടൊവിനോയുടെ രണ്ടാം വില്ലന്‍ വേഷമാണ്. ഗായകനായ വിജയ് യേശുദാസായിരുന്നു മാരിയുടെ ആദ്യഭാഗത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രേക്ഷകര്‍ ഒന്നടങ്കം ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ട് മാരി 2 വില്‍.