പേടിച്ചോ…? എങ്കില്‍ കുറച്ച് ചിരിക്കാം ; വൈറലായി ‘ധില്ലുകു ധുഡ്ഡു 2’ ടീസര്‍

October 30, 2018

നവമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ് തമിഴ് ചലച്ചിത്രം ‘ധില്ലുകു ധുഡ്ഡു 2’ വിന്റെ ടീസര്‍. യുട്യൂബില്‍ റിലീസ് ചെയ്ത ടീസര്‍ മണിക്കൂറുകള്‍ക്കൊണ്ട് പത്ത് ലക്ഷത്തിലധികം പേരാണ് കണ്ടത്.

ഹൊറര്‍ കോമഡി എന്റര്‍ടെയ്‌നറാണ് ‘ധില്ലുകു ധുഡ്ഡു 2’. റാംബാലയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സന്താനവും ശ്രിദ്ധ ശിവദാസുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജേന്ദ്രന്‍, ബിപിന്‍, ഉര്‍വശി തുടങ്ങിയവരും ‘ധില്ലുകു ധുഡ്ഡു 2’ വില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ഓരേ സമയം ഭയപ്പെടുത്തുന്നതും ചിരിപ്പിക്കുന്നതുമായ രംഗങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. മികച്ച പ്രതികരണവും ടീസറിന് ലഭിക്കുന്നുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്.