മിന്നൽ സ്റ്റംപിങ്ങുമായി ധോണി; കൈയ്യടിച്ച് ആരാധകർ, വീഡിയോ കാണാം…
വിരമിക്കൽ, പുറത്താകൽ, ക്യാച്ച് തുടങ്ങി ഇന്ന് വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് എം എസ് ധോണി. വിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ മിന്നൽ സ്റ്റംപിങ്ങുമായി വീണ്ടും വാർത്തകളിൽ സ്ഥാനം പിടിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം ധോണി. കഴിഞ്ഞ ഏകദിനത്തില്‍ വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് ഇന്ത്യയ്ക്ക് വില്ലനായ ഹെറ്റ്മെയറാണ് ഇക്കുറി ധോണിവേഗത്തിന് മുന്നില്‍ കീഴടങ്ങിയത്.
മത്സരത്തില്‍ ചന്ദര്‍പോള്‍ ഹേംരാജിനെ പുറത്താക്കാന്‍ പറക്കും ക്യാച്ചെടുത്തും ധോണി ശ്രദ്ധേയമായിരുന്നു. മൂന്നാം ഓവറില്‍ ബൂംറയുടെ കുത്തിയുയര്‍ന്ന പന്തില്‍ ബാറ്റ് വെച്ച ഹേംരാജിനെ(15) അതിവേഗം പിന്നോട്ടോടി ധോണി പറന്നുപിടിക്കുകയായിരുന്നു. അങ്ങനെ രണ്ട് ക്യാച്ചും ഒരു സ്റ്റമ്പിങ്ങുമായി മൂന്ന് പേരെയാണ് ഇന്ന് ധോണി പുറത്താക്കിയത്.പ്രായവും ഫിറ്റ്നസുമെല്ലാം തനിക്ക് എതിരാണെന്ന് പറഞ്ഞവർക്കുള്ള മറുപടിയായിരുന്നു ധോണിയുടെ ഈ പ്രകടനം.
അതേസമയം ഇന്ത്യൻ ട്വന്റി 20 ടീം അംഗങ്ങളെ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയെ നിരവധി വിജയങ്ങളിലേക്ക് എത്തിച്ച ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ എം എസ് ധോണി ടീമിൽ നിന്നും പുറത്താണ്. ഇന്ത്യൻ ട്വന്റി 20 ടീമിന്റെ കരിയറിൽ ആദ്യമായാണ് ക്യാപ്റ്റൻ കൂൾ ഇല്ലാത്ത ടീമിനെ പ്രഖ്യാപിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി ഋഷഭ് പന്തിനെ ടീമിൽ ഉള്‍പ്പെടുത്തിയതോടെയാണ് ധോണിക്ക് ടീമിൽ സ്ഥാനമില്ലാണ്ടായത്.
Don’t Blink , He Can Stumping Twice At The Time⚡⚡?#Dhoni #INDvWI pic.twitter.com/HLdXFUpop8
— Prakash MSD’ian (@shadowOfMahi) October 27, 2018