പുതിയ സിനിമയ്ക്കായ് ക്രിക്കറ്റ് പരിശീലനത്തിലേര്‍പ്പെട്ട് ദുല്‍ഖര്‍ സല്‍മാന്‍; ചിത്രങ്ങള്‍ കാണാം

October 14, 2018

വളരെ കുറച്ച് കാലങ്ങള്‍ക്കൊണ്ടുതന്നെ മലയാള സിനിമാ പ്രേമികളുടെ ഹൃദയങ്ങളില്‍ ഇടംനേടിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മികച്ച അഭിനയത്തിലൂടെയും കഥാപാത്രങ്ങളിലൂടെയുമെല്ലാം മിക്ക സിനിമകളിലും ദുല്‍ഖര്‍ ശ്രദ്ധാകേന്ദ്രമാകാറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിനായി ക്രിക്കറ്റ് പരിശീലിക്കുന്ന ദുല്‍ഖറിന്റെ ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന കഥാപാത്രമായെത്തുന്ന ഹിന്ദി ചലച്ചിത്രമാണ് ‘ദ് സോയ ഫാക്ടര്‍’. ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായാണ് താരം പ്രത്യക്ഷപ്പെടുന്നത്.

സിനിമയില്‍ മികച്ച ക്രിക്കറ്ററാകാന്‍ കഠിന പ്രയത്‌നം തന്നെയാണ് ദുല്‍ഖര്‍ കാഴ്ചവെക്കുന്നത്. ഇതിനായി ദിവസങ്ങളോളം ക്രിക്കറ്റ് പരിശീലനത്തിലേര്‍പ്പെടുന്ന ദുല്‍ഖറിന്റെ ചിത്രങ്ങള്‍ നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നത്.

മുംബൈ ക്രിക്കറ്റ് ടീം താരവും കോച്ചുമായ വിനോദ് രാഘവനാണ് ദുല്‍ഖറിന് ക്രിക്കറ്റില്‍ കൃത്യമായ പരിശീലനം നല്‍കുന്നത്.