ഇന്ന് രാഷ്ട്ര പിതാവിന്‍റെ 150 -ാം ജന്മവാര്‍ഷികം..

October 2, 2018

രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 150 ആം ജന്മ ദിനമാണ് ഇന്ന്. ലോകമെങ്ങുമുള്ള ഇന്ത്യക്കാർ ഗാന്ധി ജയന്തി ആഘോഷിക്കുമ്പോൾ സ്വച്ഛഭാരത് മിഷന്‍റെ നാലാം വാര്‍ഷികവും ആഘോഷിക്കും. സ്വച്ഛ ഭാരത് യജ്ഞത്തിന്‍റെ നാലാം വാര്‍ഷിക വേളയിൽ ശുചിത്വ ഇന്ത്യയെന്ന മഹാത്മ ഗാന്ധിയുടെ സ്വപ്നം സാക്ഷാത്ക്കരിക്കുക എന്ന ശ്രമത്തിലാണ് ഇന്ത്യക്കാർ എന്ന പ്രധാന മന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

അതേസമയം രാഷ്ട്രപിതാവിന്റെ 150 ആം വാർഷികദിനത്തിൽ അദ്ദേഹത്തിന്റെ ഈ  മഹദ് വചനങ്ങൾ ഓർത്തുവെക്കാം..

1.ആദ്യം നിങ്ങളെ അവര്‍ അവഗണിക്കും,പിന്നെ പരിഹസിക്കും, പിന്നെ പുച്ഛിക്കും, പിന്നെ ആക്രമിക്കും അതിനുശോഷമായിരിക്കും നിങ്ങളുടെ വിജയം

2.ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല. അത് തോല്‍വിയാണു

എന്തന്നാല്‍ അത് വെറും നൈമിഷികം മാത്രം

3.എന്റെ ജീവിതമാണ് എന്റെ സന്ദേശം

4. കഠിനമായ ദാരിദ്യത്താല്‍ വിശക്കുന്നവന്റെ മുന്നിലേക്ക് ദൈവത്തിന്
റൊട്ടിയായിട്ടെ പ്രത്യകഷപ്പെടനാവൂ

5. ഒരു ശിശുവിന്റെ ശരീരത്തിലും, മനസ്സിലും, ആത്മാവിലും ഉള്ള ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ് വിദ്യാഭ്യാസം

6. പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക

7. സത്യം വെറുമൊരു വാക്കല്ല. ജീവിതം മുഴുവന്‍ സത്യമാക്കി തീര്‍ക്കണം

8. പാപത്തെ വെറുക്കുക പാപിയെ സ്‌നേഹിക്കുക

9. സത്യം ആണ് എന്റ ദൈവം .ഞാന്‍ ആ ദൈവത്തെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഞാന്‍ അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു

10. അഹിംസയുടെ അര്‍ഥം സമസ്ത ചരാചരങ്ങളെയും സ്‌നേഹിക്കുക എന്നാണ്