ഗാന്ധിജി ട്വിറ്ററിലും

October 1, 2018

തലവാചകം കേട്ട് നെറ്റി ചുളിക്കേണ്ട. സംഗതി സത്യമാണ്. ട്വിറ്ററില്‍ പുതിയ ഇമോജിയുടെ രൂപത്തില്‍ ഇടം പിടിച്ചിരിക്കുകയാണ് മഹാത്മാ ഗാന്ധിജി. മഹാത്മജിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ട്വിറ്റര്‍ പ്രത്യേക ഇമോജി അവതരിപ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ രണ്ട് മുതല്‍ ഒരാഴ്ചത്തോയ്ക്ക് ഗാന്ധിജിയുടെ ഇമോജി ട്വിറ്ററില്‍ ലഭ്യമാകും.

ട്വിറ്ററില്‍ ഗാന്ധിജിയുമായി ബന്ധപ്പെട്ട വിവിധ ഹാഷ് ടാഗുകള്‍ ഉപയോഗിക്കുമ്പോഴാണ് മഹാത്മജിയുടെ ഇമോജികള്‍ പ്രത്യക്ഷപ്പെടുക. #GandhiJayanti, #MahatmaGandhi, #MKGandhi, #BapuAt150, #MyGandhigiri, #NexusOfGood, #MahatmaAt150, തുടങ്ങിയ ഹാഷ് ടാഗുകള്‍ പയോഗിക്കുമ്പോള്‍ ഗാന്ധിജിയുടെ ഇമോജികള്‍ പ്രത്യക്ഷമാകും. ട്വിറ്റര്‍ ലോഗോയുടെ നിറമായ നീലയും വെള്ളയും ഉല്‍പ്പെടുത്തിയതാണ് ഗാന്ധിജിയുടെ ഇമോജി.

നേരത്തെയും ചില വിശേഷപ്പെട്ട ദിവസങ്ങളില്‍ ട്വിറ്റര്‍ പ്രത്യേക ഇമോജികള്‍ പുറത്തുവിട്ടിരുന്നു. സ്വാതന്ത്രദിനം, റിപപ്ലിക് ഡേ, ദീപാവലി, ഗണേശ ചതുര്‍ഥി, അംബേദ്കര്‍ ജയന്തി തുടങ്ങിയ ദിനങ്ങളിലും ട്വിറ്ററില്‍ പ്രത്യേക ഇമോജികള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.