48 മണിക്കൂറില്‍ ഇന്റര്‍നെറ്റ് നിശ്ചലമാകും; സംഭവത്തിന്റെ സത്യാവസ്ഥ ഇതാണ്: വീഡിയോ

October 12, 2018

കഴിഞ്ഞ ദിവസം മുതല്‍ നാല്‍പത്തിയെട്ട് മണിക്കൂറില്‍ ഇന്‍ര്‍നെറ്റിന് തടസം നേരിടും എന്ന തരത്തില്‍ വ്യാപകമായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പൂര്‍ണ്ണമായും ഇന്റര്‍നെറ്റ് നിശ്ചലമാകും എന്ന തരത്തിലായിരുന്നു മിക്ക വാര്‍ത്തകളും പ്രചരിച്ചിരുന്നത്. എന്നാല്‍ ഈ വാര്‍ത്തകളില്‍ പലതും വാസ്തവ വിരുദ്ധമാണ്.

ഡൊമെയിന്‍ നെയിം സര്‍വീസ്(ഡിഎന്‍സ്) മെയിന്റനന്‍സിന്റെ ഭാഗമായിട്ടാണ് ഇന്‍ര്‍നെറ്റിന് തടസം നേരിടുമെന്ന് അധികൃതര്‍ അറിയിപ്പ് നല്‍കിയത്. എന്നാല്‍ ഇന്‍ര്‍നെറ്റ് പൂര്‍ണ്ണമായും നിശ്ചലമാകില്ല. വളരെ ചെറിയ തോതില്‍ മാത്രമെ തടസം നേരിടേണ്ടിവരികയുള്ളൂവെന്നും നേരത്തെ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.