നാലാം ഏകദിനം; ടോസ് നേടി ഇന്ത്യ

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ടോസ് നേടി ഇന്ത്യ. ബാറ്റിംങാണ് ഇന്ത്യ തിരഞ്ഞെടുത്തത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്നത്തെ മത്സരം കൂടാതെ ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. ഇരു ടീമുകളും ഓരോ മത്സരത്തില്‍ വിജയിച്ചതിനാല്‍ ഇനിയുള്ള മത്സരങ്ങളും ഏറെ നിര്‍ണ്ണായകമാണ്.
പൂനൈയിലെ തോല്‍വിക്ക് ശേഷം പ്രധാനമായും രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്. ഋഷഭ് പന്തിന് പകരം കേദാര്‍ ജാദവും യുസ്വേന്ദ്ര ചാഹലിനു പകരം രവീന്ദ്ര ജഡേജയും ടീമിലെത്തിയിട്ടുണ്ട്. പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും ജസ്പ്രീദ് ബുംമ്രയുംമാണ് നാലാം ഏകദിനത്തിലും ഇന്ത്യയുടെ തുറുപ്പു ചീട്ട്.
ഏറെ നിരാശജനകമായിരുന്നു വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള മൂന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ പ്രകടനം. 43 റണ്‍സിനാണ് ഇന്ത്യ വിന്‍ഡീസിനോട് തോല്‍വി സമ്മതിച്ചത്. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരന്നു. എന്നാല്‍ ബാറ്റിംഗില്‍ ഇന്ത്യയ്ക്ക് മികച്ചു നില്ക്കാന് കഴിഞ്ഞില്ല.
മൂന്നാം ഏകദിനത്തില്‍ 284 റണ്‍സ് ആയിരുന്നു ഇന്ത്യയുടെ വിജയ ലക്ഷ്യം എന്നാല്‍ 47.4 ഓവറില്‍ 240 റണ്‍സ് എടുത്ത് ഇന്ത്യ പുറത്തായി. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി മാത്രമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്.
വെസ്റ്റ് ഇന്‍ഡീസിനെതിരെ ഗുവാഹത്തിയില്‍ വെച്ചുനടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്കായിരുന്നു വിജയം. എന്നാല്‍ വിശാഖപട്ടണത്തു വെച്ചു നടന്ന രണ്ടാം ഏകദിന മത്സരം സമനിലയിലാണ് കലാശിച്ചത്.