പ്രണയാര്‍ദ്ര ഭാവങ്ങളില്‍ വിജയ് ദേവരക്കൊണ്ട; ‘ഗീതാഗോവിന്ദ’ത്തിലെ വീഡിയോ ഗാനം ഏറ്റെടുത്ത് ആരാധാകര്‍

October 19, 2018

ആരാധകര്‍ ഏറെയുള്ള താരമാണ് വിജയ് ദേവരക്കൊണ്ട. വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘ഗീതാഗോവിന്ദം’. ചിത്രത്തിലെ ‘ഇന്‍കേം ഇന്‍കേം’ എന്ന ഗാനം മലയാളികള്‍ അടക്കമുള്ള നിരവധിപേരാണ് ഏറ്റെടുത്ത്. ഈ ഗാനത്തിന്റെ വീഡിയോപ്പതിപ്പും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം നാല് ദിവസംകൊണ്ട് അറുപത് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. പ്രണയാര്‍ദ്രഭാവങ്ങളിലാണ് ഗാനത്തിലുടനീളം വിജയ് ദേവരക്കൊണ്ട പ്രത്യക്ഷപ്പെടുന്നത്. ഗോപി സുന്ദറാണ് ഗാനത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

പ്രണയമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. എന്നാല്‍ പ്രണയത്തോടൊപ്പംതന്നെ കോമഡിക്കും ചിത്രത്തില്‍ ഇടം നല്‍കിയിട്ടുണ്ട്. വീഡിയോ ഗാനത്തിലും ഇത് പ്രകടമാണ്.