ഐ എസ് എൽ; ഡല്‍ഹി ഡൈനാമോസിനെ തകർത്ത് നോര്‍ത്ത് ഈസ്റ്റ്

October 31, 2018

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്  ഡല്‍ഹി ഡൈനാമോസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോൽപ്പിച്ചു. 80 മിനിറ്റ് വരെ ഗോള്‍രഹിതമായിരുന്നു മത്സരത്തിൽ അവസാന 11 മിനിറ്റുകള്‍ക്കിടെ നേടിയ ഗോള്‍ നോര്‍ത്ത് ഈസ്റ്റിനെ വിജയത്തിലെത്തിച്ചു.

ഫെഡറികോ ഗാലെഗോ, ഒഗ്‌ബെഷെ എന്നിവരാണ് നോര്‍ത്ത് ഈസ്റ്റിന്റെ ഗോളുകള്‍ നേടിയത്.  ഇതോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് നോര്‍ത്ത് ഈസ്റ്റ്. മത്സരത്തിൽ  82ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് ആദ്യ ഗോള്‍ നേടി. ഫെഡറികോ ഗാലെഗോയുടെ വകയായിരുന്നു ഗോള്‍. പിന്നാലെ, പ്രതിരോധ താരം പ്രീതം കോട്ടല്‍ വരുത്തിയ പിഴവ് മുതലെടുത്ത് ഒഗ്‌ബെഷെ രണ്ടാം ഗോളും നേടി.

അതേസമയം ഡല്‍ഹി ഡൈനാമോസിന് തങ്ങളുടെ സീസണിലെ ആദ്യ വിജയത്തിനായി ഇനിയും കാത്തിരിക്കണം. പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ഡല്‍ഹി. ആദ്യപകുതി ഗോള്‍രഹിതമെങ്കിലും ഡല്‍ഹിക്ക് അത്ര എളുപ്പമല്ലായിരുന്നു കാര്യങ്ങള്‍. അവരുടെ ഗോള്‍ കീപ്പറുടെ പ്രകടനാണ് ആതിഥേയരെ രക്ഷിച്ചത്.