ഒരു ഗാനമേള നടത്താൻ ജോൺസൺ ഒറ്റയ്ക്ക് മതി; വൈറൽ വീഡിയോ കാണാം…
October 27, 2018

കല ജീവിതമാർഗമാക്കിയ ഒരു കലാകാരൻ, ജോൺസൺ. ഗാനമേള വേദികളിലും മിമിക്രി വേദികളിലും താരമായ ജോൺസൺ നിരവധി വേദികളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച കാലാകാരനാണ്. ഗാനരചയിതാവ്, സംഗീത സംവിധായകൻ എന്നീ നിലകളിലൊക്കെ പേരെടുത്തിട്ടുണ്ട് ഈ കലാകാരൻ.
ഗ്രാഫിക്സ് ഡിസൈനിങ്, ആയൂർ വേദം, കായികം തുടങ്ങിയ മേഖലകളിലും ജോൺസൺ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. പ്രശസ്തരായ ഒട്ടേറെ കലാകാൻമാർക്കൊപ്പം വേദികളിൽ നിറഞ്ഞാടിയ ജോൺസൻ പ്രശസ്തരായ ഗായകരുടെ ശബ്ദത്തിലൂടെ സംഗീതവുമായി നിരവധി വേദികളെ കോരിത്തരിപ്പിച്ചു.
എം ജി ശ്രീകുമാർ, ജാനകി, വേണുഗോപാൽ തുടങ്ങിയ ഗായകരുടെ ശബ്ദവുമായി കോമഡി ഉത്സവ വേദിയിൽ എത്തിയ ജോൺസന്റെ പ്രകടനം കാണാം…