‘പ്രണവിന് ശേഷം കാളിദാസ്’; വെള്ളിത്തിരയിലെ വിസ്മയം കാണാൻ കൊതിച്ച് ആരാധകർ…

October 23, 2018

കാളിദാസനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയുന്ന പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. പൂമരത്തിന് ശേഷം കാളിദാസ നായകനായി എത്തുന്ന ചിത്രം 42 ദിവസത്തെ ഷെഡ്യൂളിലാണ് ജീത്തു ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. കാളിദാസ് മുഖ്യ കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ഷെബിൻ ബെൻസൺ, ഗണപതി, വിഷ്ണു ഗോവിന്ദൻ എന്നിവരാണ് താരത്തിനൊപ്പമെത്തുന്നത്. കാളിദാസിന്റെ നായികയായി അപർണ ബാലമുരളി എത്തുന്ന ചിത്രത്തിൽ നിർമ്മാതാവും നടനുമായ വിജയ് ബാബുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്..

ഇമ്രാൻ ഹാഷ്മിയെ നായകനാക്കി ജിത്തു ജോസഫ് ഒരുക്കിയ ബോളിവുഡ് ചിത്രത്തിന് ശേഷം ഒരുക്കുന്ന മലയാള ചിത്രമാണിത്. ചിത്രത്തിന്റെ പേര് മിസ്റ്റർ റൗഡി എന്നാണെന്ന് നേരത്തെ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ചിത്രത്തിന്റെ പേര് ഉടൻ വെളിപ്പെടുത്തുമെന്നാണ്  സംവിധായകൻ പറയുന്നത്. ചിത്രത്തിൽ കാളിദാസിന്റെ നായികയായി എത്തുന്നത് അപർണ ബലമുരളിയാണ്.വലിയ താരനിരകൾ ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നിരുന്നു.

വിന്റേജ് ഫിലിംസിന്റെയും ശ്രീ ഗോകുലം മൂവിസിന്റെയും ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് ജിത്തു ജോസഫ് തന്നെയാണ്. ചിത്രത്തിൽ കാളിദാസിനും അപർണ്ണയ്ക്കുമൊപ്പം ഗണപതി, വിഷ്ണു, ഭഗത് മാനുവല്‍, ഷെബിന്‍ ബെന്‍സല്‍, ശരത് സഭ എന്നിവരും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പ്രണവ് മോഹൻലാലിനു ‘ആദി’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്ത സംവിധായകൻ മറ്റൊരു യുവതാരത്തിനോടൊപ്പം ഒന്നിക്കുമ്പോൾ ആരാധകരുടെ പ്രതീക്ഷകൾ വാനോളമാണ്.

അനിൽ ജോൺസൺ സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ കലാസംഗീതം ഒരുക്കിയിരിക്കുന്നത് സാബുറാമാണ്. ചിത്രത്തിന്റെ മെയ്ക്കപ്പ് നിർവഹിക്കുന്നത് ജിതേഷ് പൊയ്യയും കോസ്റ്റ്യൂം ഡിസൈന്‍ ലിന്‍ഡ ജീത്തുവുമാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌ പ്രണവ് കൊടുങ്ങല്ലൂര്‍, സജി കുണ്ടറ എന്നിവരാണ്.