വൈകല്യങ്ങളോട് പടപൊരുതി കലയുടെ കരുത്തുമായി മുന്നേറുന്ന കുട്ടി കലാകാരൻ; വീഡിയോ കാണാം

October 26, 2018

വിസ്‍മയിപ്പിക്കുന്ന കഴിവുകളുമായി കലാപ്രപഞ്ചത്തിൽ വ്യത്യസ്തനാകുന്ന കരോൾ ആന്റണി എന്ന കുട്ടികലാകാരൻ.  ഓട്ടിസം കരോളിനെ തളർത്താൻ ശ്രമിച്ചെങ്കിലും ഉൾക്കരുത്തും കലയോടുള്ള താത്പര്യവും മൂലം കലയുടെ ലോകത്ത് വിസ്മയം സൃഷ്ടിച്ചിരിക്കുകയാണ് കരോൾ എന്ന കുട്ടി കലാകാരൻ.

ചിത്രരചനയിലും സംഗീതത്തിലും പ്രാവീണ്യം നേടുന്ന ഈ കുട്ടിത്താരത്തിന്റെ കഴിവുകൾ എണ്ണിയാൽ ഒതുങ്ങുന്നതല്ല. ചിത്രം വരച്ചുകൊണ്ട് പാട്ടുപാടുന്ന കരോളിന്റെ പ്രകടനം ഉത്സവ വേദിയെ അത്ഭുതപ്പെടുത്തി.

ഏഴാം ക്ലാസ് വിദ്യാർത്ഥിയായ കരോൾ വർഷവും മാസവും തിയതിയും പറഞ്ഞാൽ അത് ഏത് ദിവസമാണെന്ന് കൃത്യമായി പറയും.

ഓട്ടിസം നൽകിയ വൈകല്യങ്ങളോട് പടപൊരുതി കലയുടെ കരുത്തുമായി മുന്നേറുന്ന കുട്ടി കലാകാരൻ കരോൾ ആന്റണിയുടെ പ്രകടനം കാണാം…