രോഗബാധിതരായ കുഞ്ഞുങ്ങൾക്ക് സാന്ത്വനമായി മെസ്സി; അഭിനന്ദന പ്രവാഹവുമായി ആരാധകർ
ലോകം മുഴുവൻ ആരാധകരുള്ള ഫുട്ബോൾ ഇതിഹാസാം ലയണൽ മെസ്സിക്ക് മുന്നിൽ കൈയ്യടിച്ച് ലോകം. ക്യാൻസർ ബാധിതരായ കുട്ടികൾക്ക് സാന്ത്വനം പകരുന്നതിന്റെ ഭാഗമായി മെസ്സി ആരംഭിച്ച പുതിയ പദ്ധതിക്കാണ് അഭിനന്ദന പ്രവാഹവുമായി ലോകമെങ്ങുമുള്ള ആരാധകർ എത്തുന്നത്. കുഞ്ഞുങ്ങളിൽ ഉണ്ടാകുന്ന ക്യാൻസർ ചികിത്സിച്ച് മാറ്റുന്നതിനായി പുതിയ ഹോസ്പിറ്റലാണ് താരം പണിയുന്നത്.
കൊച്ചു കുട്ടികളിലെ ക്യാൻസർ തടയുന്നതിനുള്ള അന്താരാഷ്ട്ര ക്യാംപെയ്ന്റെ ബ്രാൻഡ് അംബാസിഡറാണ് ലയണൽ മെസി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പുതിയ ആശുപത്രിയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 2010 ഓടെ ആശുപത്രിയുടെ ആദ്യ ഘട്ട നിർമ്മാണ പ്രവർത്തങ്ങൾ പൂർത്തിയാകുമെന്നാണ് സൂചന. യൂറോപ്പിലെ മുഴുവൻ രാജ്യങ്ങൾക്കും ആശ്രയിക്കാൻ സാധിക്കുന്ന രീതിയിലുള്ള സജീകരണങ്ങളുമായാണ് ഹോസ്പിറ്റൽ നിർമിക്കുന്നത്. നിരവധി വ്യക്തികളും കമ്പനികളുമായി നിരവധി സ്ഥലങ്ങളിൽ നിന്നും പുതിയ പദ്ധതിക്കായി സഹായങ്ങൾ ലഭിക്കുന്നുണ്ട്.
‘വർഷങ്ങളായുള്ള എന്റെ സ്വപ്നമായിരുന്നു ഈ പദ്ധതി. കുഞ്ഞുങ്ങളിൽ ഉണ്ടാകുന്ന ക്യാൻസർ രോഗം ചികിത്സിച്ച് ഭേദപ്പെടുത്തുന്നതിനായി ആരംഭിച്ച ഈ പദ്ധതി വൻ വിജമാകും, ഈ പദ്ധതിക്കൊപ്പം സഹായ ഹസ്തവുമായി എന്റെ കൂടെ നിന്ന എല്ലാവർക്കും നന്ദിയുണ്ട്’ ഉദ്ഘാടന ചടങ്ങിൽ മെസ്സി പറഞ്ഞു.
The Leo Messi Foundation Makes Final Donation To Complete Funding For Pediatric Cancer Center https://t.co/h2swKHwlnB pic.twitter.com/Bv7PChLSKP
— Chochilino (@ChochilinoRadio) October 19, 2018