വൈകല്യങ്ങളുടെ ലോകത്തുനിന്നും അത്ഭുത നൃത്തച്ചുവടുകളുമായി നസ്രിയ; വീഡിയോ കാണാം

October 1, 2018

സംസാരിക്കാനും കേൾക്കാനും സാധിക്കാത്ത ഈ പെൺകുട്ടിയുടെ ആത്മവിശ്വാസത്തിന് മുന്നിൽ ലോകം എഴുന്നേറ്റ് നിൽക്കുകയാണ്. പരിമിതികളെ നൃത്തചുവടുകൾക്കൊണ്ട് പൊരുതി തോൽപ്പിച്ച നസ്രിയ എന്ന പെൺകുട്ടിയുടെ അസാധ്യ പ്രകടനം ഉത്സവവേദിയിൽ ആഘോഷത്തിരയിളക്കി.

വൈകല്യങ്ങളെ മനക്കരുത്തുകൊണ്ട് തോൽപ്പിക്കുന്ന നസ്രിയ കലാഭവൻ അക്കാദമിയിലെ ഡാൻസ് വിദ്യാർത്ഥിനിയാണ്. പാട്ടുകൾ കേൾക്കാതെത്തന്നെ പാട്ടിന്റെ താളത്തിനൊത്ത് കൃത്യതയോടെ  നൃത്തച്ചുവടുകൾ വെയ്ക്കുന്ന നസ്രിയ ഫോട്ടോഗ്രഫിയിലും തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ്. നസ്രിയയുടെ പെർഫോമൻസ് കാണാം..