പ്രിയ സുഹൃത്തിന്റെ സിനിമ കാണാൻ അവർ ഒന്നിച്ചെത്തി; ചിത്രങ്ങൾ കാണാം..

October 6, 2018

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുന്ന വിജയ് സേതുപതി- തൃഷ ചിത്രം ’96’ കാണാൻ തമിഴകത്തിന്റെ പ്രിയപ്പെട്ട താരം നയൻ താര എത്തി. തമിഴ് നാട്ടിൽ ശക്തരായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളാണ് തൃഷയും നയൻ താരയും. തമിഴകത്തെ ബെസ്റ്റ് ഫ്രണ്ട്‌സ് എന്നറിയപ്പെടുന്ന താരങ്ങളാണ് ഇരുവരും. ഇപ്പോഴിതാ തൃഷ പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന പുതിയ ചിത്രം കാണാൻ എത്തിയിരിക്കുകയാണ് നയൻസ്.

നയൻസിന്റെ സുഹൃത്തായ വിഘ്നേഷ് ശിവയും ഒന്നിച്ചാണ് ചിത്രം കാണാൻ എത്തിയത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ നേരത്തെ വൈറലായിരുന്നു. ഇപ്പോഴിതാ നയൻസും സുഹൃത്തുക്കളും ഒരുമിച്ചാണ് ‘96′ കാണാൻ വിഘ്‌നേശിനൊപ്പം തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്.  ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് താരങ്ങളുടെ പുതിയ ചിത്രങ്ങൾ…

1996 ലെ സ്‌കൂൾ പ്രണയം പ്രമേയമാക്കി ചിത്രീകരിച്ചിരിക്കുന്ന സിനിമ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പ്രേം കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ  തമിഴകത്തെ പ്രധാന കഥാപാത്രങ്ങളായ വിജയ് സേതുപതിയും തൃഷയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

കഥാപാത്രത്തിന്റെ വിത്യസ്തമായ മൂന്നു ഘട്ടങ്ങളെയും വിജയ് സേതുപതി ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ഇതില്‍ ഒരു ലുക്ക് 96 വയസ്സിലുള്ളതാണ്. ശക്തമായ തിരക്കഥയാണെന്നും  ചിത്രത്തെ കുറിച്ച് ഓർക്കുമ്പോൾ ആദ്യമായി ഉള്ളില്‍ ഭയം തോന്നുന്നെന്നും നേരത്തെ വിജയ് സേതുപതി പറഞ്ഞിരുന്നു.

പ്രേം കുമാറാണ് ചിത്രത്തിന്റെ സംവിധാനം. ഒരു റൊമാന്റിക് കോമഡി ചിത്രമാണ് 96. വിജയ് സേതുപതിയും തൃഷയും ഒരുമിച്ചഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. രാജസ്ഥാനിലും കൊല്‍ക്കത്തയിലുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം.

ജനകരാജ്, വിനോദിനി, കാളി വെങ്കട് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മഹേന്ദ്രന്‍ ജയരാജും എന്‍ ഷണ്‍മുഖ സുന്ദരവും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോവിന്ദ് പി മേനോനാണ് സംഗീതം. മദ്രാസ് എന്റര്‍പ്രൈസിസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം എസ്. നന്ദഗോപാലാണ്. ചിത്രം ഇന്ന് തിയേറ്ററുകിൽ എത്തുമ്പോൾ വാനോളം പ്രതീക്ഷയുമായാണ് ആരാധകർ കാത്തിരിക്കുന്നത്.