പ്രണയംപറഞ്ഞ് ‘നോണ്‍സെന്‍സ്’ നാളെ തീയറ്ററുകളിലേക്ക്

October 11, 2018

ഒരേ സമയം പ്രണയവും സാഹസികതയും പറഞ്ഞ് ‘നോണ്‍സെന്‍സ്’ എന്ന പുതിയ സിനിമ നാളെ തീയറ്ററുകളിലെത്തുന്നു. നവാഗതനായ റിനോഷ് ജോര്‍ജ്ജ് നായകനായെത്തുന്ന പുതിയ ചിത്രം നോണ്‍സെന്‍സ്. മല്ലു എന്ന മ്യൂസിക് വീഡിയോയിലൂടെ മലയാളികളുടെ ഹരമായി മാറിയ താരമാണ് റിനോഷ്.യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ എം സി ജിതിനാണ്. ചിത്രത്തിലെ സംഗീത സംവിധായകനും ഗായകനും നായകന്‍ റിനോഷ്
തന്നെയാണ്. ആകാംഷയുണര്‍ത്തുന്ന സൈക്കിള്‍ സ്റ്റണ്ട് രംഗങ്ങളുമായാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ നേരത്തെ പുറത്തിറങ്ങിയത്.

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലാദ്യമായി ബി എം എക്‌സ് സൈക്കിള്‍ സ്റ്റണ്ട് ഉള്ള സിനിമ എന്ന പ്രത്യേകതയും നോണ്‍സെന്‍സിനെ വ്യത്യസ്തമാക്കുന്നു. പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന ചിത്രമാണ് നോണ്‍സെന്‍സ്. ചിത്രത്തിനുവേണ്ടി സൈക്ലിങ് രംഗങ്ങള്‍ ചെയ്യാന്‍മുംബൈയില്‍ നിന്ന് പ്രത്യേക പരിശീലനം നേടിയ നിരവധി ആളുകള്‍ എത്തുന്നുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം സിനിമ മേഖലയിലേക്ക് തിരിച്ചെത്തുന്നജോണി സാഗരിക നിര്‍മ്മിക്കുന്ന ചിത്രമാണ് നോണ്‍സെന്‍സ്.

റിനോഷ് പ്രധാന കഥാപാത്രമായിഎത്തുന്ന ചിത്രത്തില്‍ വിനയ് ഫോര്‍ട്ട് ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ഇരുവര്‍ക്കും പുറമെ ശ്രുതി രാമചന്ദ്രന്‍, ഫേബിയ മാത്യു, കലാഭവന്‍ ഷാജോണ്‍, അനില്‍ നെടുമങ്ങാട്, ശ്രീനാഥ് ബാബു, ശാന്തകുമാരി എന്നിങ്ങനെ നിരവധി താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങായി അണിനിരക്കുന്നുണ്ട്.