സിനിമയെ വെല്ലും ഈ പുസ്തകത്തിന്റെ ട്രെയിലര്‍; വീഡിയോ കാണാം

October 28, 2018

സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയാണ് ഒരു ട്രെയിലര്‍. എന്നാല്‍ ഒരു സിനിമയുടേതല്ല പുസ്തകത്തിന്റേതാണ് ഈ ട്രെയിലര്‍. ‘ദ ഷാഡോ ഓഫ് ദി സ്റ്റീം എഞ്ചിന്‍’ എന്ന പുസ്തകമാണ് ട്രെയിലറുമായി പുറത്തിറങ്ങിയിരിക്കുന്നത്.

എഴുത്തുകാരനായ വെസ്റ്റിന്‍ വര്‍ഗീസാണ് ‘ദ ഷാഡോ ഓഫ് ദി സ്റ്റീം എഞ്ചിന്‍’ എന്ന പുസ്തകത്തിന്റെ രചന. തൃശൂരാണ് ഇദ്ദേഹത്തിന്റെ സ്വദേശം. പുസ്തകം വായിക്കാന്‍ ഒരുങ്ങുന്ന ഏതൊരാള്‍ക്കും പുസ്തകത്തിലെ ഓരോ വരിയുടെയും ദൃശ്യം വ്യക്തമാകുംവിധമാണ് ട്രെയിലര്‍ ഓരുക്കിയിരിക്കുന്നത്.

‘ഓക്ക് ട്രീ’ എന്നാണ് ഈ ട്രെയിലറിന്റെ പേര്. ഫേവര്‍ ഫ്രാന്‍സീസാണ് ഓക് ട്രീയുടെ ക്രീയേറ്റിവ് ഡയറക്ടര്‍. ട്രെയിലറിലെ ഓരോ ചെറിയ നിമിഷങ്ങളും കഥയിലെ വലിയ വലിയ നിമിഷങ്ങളാണ് സൂചിപ്പിക്കുന്നത്.