ഒമർ ലുലുവിന് ഒരു കിടിലൻ പിറന്നാൾ സമ്മാനവുമായി ‘ഫ്രീക്ക് പെണ്ണെ’ ടീം

October 31, 2018

സംവിധായകൻ ഒമർ ലുലുവിന് ഒരു  അഡാർ പിറന്നാൾ ഗിഫ്റ്റുമായി സത്യജിത്ത്. പിറന്നാൾ ദിനത്തിൽ  ഒരു അഡാർ ഗാനമൊരുക്കി കൊണ്ടാണ് സത്യജിത് ഞെട്ടിച്ചിരിക്കുന്നത്. ‘ഫ്രീക്ക് പെണ്ണെ’ എന്ന പാട്ട് തയാറാക്കിയ വ്യക്തിയാണ് സത്യജിത്.  സത്യജിത്തിന്റെ സിനിമയിലേക്കുള്ള കടന്ന് വരവ് ഒമർ ലുലു വിന്റെ ഒരു അഡാറ് ലൗ ആയതിനാൽ തന്നെ ഗുരുനാഥനുള്ള സമ്മാനം എന്ന രൂപത്തിലാണ് ഗാനം സമർപ്പിച്ചിരിക്കുന്നത്.

ഒമർ ലുലുവിനെ ആവോളം വാഴ്ത്തി കൊണ്ടുള്ള വരികളുമായിട്ടുള്ള ഗാനം പാടിയിട്ടുള്ളത് അഷ്കറും സത്യജിത്തും കൂടി ചേർന്നാണ്. നേരത്തെ ഒമർ ലുലുവിന്റെ തന്നെ ഒരു അഡാറ് ലൗ എന്ന സിനിമയിലെ ‘ഫ്രീക്ക് പെണ്ണെ’ എന്ന ഗാനം യൂ ട്യൂബിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഫ്രീക്ക് പെണ്ണെ എന്ന ഗാനത്തിന്റെ രചനയും ആലാപനവും സത്യജിത്ത് ആയിരുന്നു.  ട്രോളിലൂടെ ആദ്യ ഗാനമായ ഫ്രീക്ക് പെണ്ണെ ശ്രദ്ധിക്കപെട്ടപ്പോൾ പുതിയ പിറന്നാൾ ഗാനം പ്രേക്ഷകർ എങ്ങനെ ഏറ്റെടുക്കുമെന്ന ആകാംക്ഷയിലാണ് സത്യജിത്ത്