മൂന്ന് പന്തില്‍ പതിനാറ്; പൃഥി ഷായെ ആലിംഗനം ചെയ്ത് രോഹിത് ശര്‍മ്മ: വീഡിയോ കാണാം

October 18, 2018

വെസ്റ്റ്ഇന്‍ഡീസിനെതിരെ നടന്ന ടെസ്റ്റ്ക്രിക്കറ്റിലെ മിന്നും പ്രകടനത്തിനു ശേഷം വിജയ് ഹസാരെ ട്രോഫിയിലും താരമായി പൃഥി ഷാ. സെമിഫൈനലില്‍ പൃഥി ഷാ കാഴ്ചവെച്ച തകര്‍പ്പന്‍ പ്രകടത്തിന്റെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുന്നത്. മൂന്ന് പന്തില്‍ നിന്നും പതിനാറ് റണ്‍സ് എടുത്തുകൊണ്ടായിരുന്നു താരത്തിന്റെ തുടക്കം.

മുംബൈയുടെ സ്‌കോര്‍ 55 ല്‍ നില്‍ക്കുമ്പോഴാണ് ഫൃഥി ഷാ ബാറ്റുമായി അങ്കത്തിനിറങ്ങിയത്. ആദ്യ പന്തില്‍ സിക്‌സ്. പിന്നാലെ വന്ന പന്തിലും സിക്‌സ്. മൂന്നാം പന്തില്‍ പൃഥി ഷാ ബോള്‍ ബൗണ്ടറിയും കടത്തി.

താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം കണ്ട് രോഹിതി ശര്‍മ്മ അടുത്തെത്തി ആലിംഗനം ചെയ്ത് അഭിനന്ദിച്ചു. നിരവധി പേരാണ് ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നത്. മുപ്പത്തിനാല് പന്തില്‍ നിന്നും പൃഥി ഷാ അര്‍ധ സെഞ്ചുറിയും കടന്നു.