വിവാഹ കാര്യത്തിൽ ആരാധകരെ ഞെട്ടിച്ച് പ്രിയങ്ക ചോപ്ര…
ബോളിവുഡ് ആരാധകർ ഏറെ കൗതുകത്തോടെ കാത്തിരുന്ന വിവാഹമാണ് പ്രിയങ്ക- നിക് താരങ്ങളുടേത്. ഇരുവരുടെയും വിവാഹനിശ്ചയം അടുത്തിടെ നടന്നു.വിവാഹം ഉടൻ ഉണ്ടകുമെന്ന പ്രതീക്ഷയിലായിരുന്നു ബോളിവുഡ്. എന്നാല്‍ വിവാഹം ഉടന്‍ ഇല്ലെന്നാണു ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിവാഹം ഉടന്‍ വേണ്ടെന്നാണു പ്രിയങ്കയുടെയും നിക്കിന്റെയും തീരുമാനമെന്നു അടുത്തവൃത്തങ്ങള്‍ അറിയിക്കുന്നത്.
പ്രിയങ്കയും നിക്കും അവര്‍ ഏറ്റെടുത്ത ജോലികള്‍ തീര്‍ക്കാനുള്ള തിരക്കിലാണ്. അതെല്ലാം കഴിഞ്ഞ ശേഷം അടുത്ത വര്‍ഷം മാത്രമേ വിവാഹമുണ്ടാകൂ എന്നാണ് അടുത്തവൃത്തങ്ങള്‍ നല്കുന്ന സൂചന. എന്നാല്‍ ഇതിനിടെ നവംബര്‍ 29ന് സുഹൃത്തുക്കള്‍ക്കായി സംഗീത വിരുന്നൊരുക്കാന്‍ നിക് ജോനാസും പ്രിയങ്ക ചോപ്രയും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന് നിക് ജൊനാസും തമ്മിലുള്ള വിവാഹം നവംബറില്‍ ജോധ്പൂരിലെ ഉമൈദ് ഭവനില്‍ നടക്കുമെന്നും കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു.
ഓഗസ്റ്റ് 18 നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. 2000 ലെ മിസ് വേള്‍ഡായിരുന്ന പ്രിയങ്ക 2008 ല്‍ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്. ഹോളിവുഡിലെ വളരെ പ്രശസ്തനായ ഗായകനാണ് ഇരുപത്തിയഞ്ചുകാരനായ നിക് ജൊനാസ്. അടുത്തിടെ ഇരുവരും ഒന്നിച്ച് ഇന്ത്യയില്‍ വന്ന സമയത്ത് ജോധ്പൂര്‍ സന്ദര്‍ശിച്ചിരുന്നു.
ഫുട്ബോള്‍ ജേഴ്സിയിട്ട് താരങ്ങള്‍ക്കൊപ്പം കാല്പന്ത് കളിക്കുന്ന നിക്ക് ജോനാസിന്റെ ചിത്രങ്ങള്‍ നേരത്തെ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. നിക്ക് ജോനാസാണ് കാല്‍പന്തുകളിയിലും ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നത്. പ്രിയങ്കയെ കാണാന്‍ മുബൈയിലെത്തിയ നിക്ക് ബോളിവുഡ് താരങ്ങള്‍ക്കൊപ്പം സൗഹൃദ മത്സരത്തില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളാണ് അടുത്തിടെ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തത്.