‘പൃത്വി ഷോ’ യെ അഭിനന്ദിച്ച് സച്ചിന് തെണ്ടൂല്‍ക്കറും
അരങ്ങേറ്റമത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച പൃത്വി ഷായ്ക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടൂല്‍ക്കറിന്റെ അഭിനന്ദനം. വെസ്റ്റ്ഇന്‍ഡീസിനെതിരായ ടെസ്റ്റ് ക്രിക്കറ്റില്‍ ആരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് പൃത്വി ഷാ കാഴ്ചവെച്ചത്. ‘ഒരു പേടിയുമില്ലാതെ ഇങ്ങനെ കളിക്കുന്നത് കാണാന്‍ തന്നെ നല്ല ഭംഗിയാണെന്നാണ്’ സച്ചിന് കുറിച്ചത്.
രാജ്കോട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ആദ്യ ടെസ്റ്റില്‍ 154 പന്തില്‍ നിന്നായി 134 റണ്‍സെടുത്തു പൃത്വി ഷാ. പത്തൊമ്പത് ഫോറുകള്‍ ഉള്‍പ്പെട്ടതായിരുന്നു ഷായുടെ പ്രകടനം.
Lovely to see such an attacking knock in your first innings, @prithvishaw! Continue batting fearlessly. #INDvWI pic.twitter.com/IIM2IifRAd
— Sachin Tendulkar (@sachin_rt) 4 October 2018
ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതാരമാണ് പൃഥ്വി ഷാ. ലോക ക്രിക്കറ്റില്‍ അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഏഴാമത്തെ താരവുമാണ് പൃഥ്വി. രോഹിത് ശര്‍മ, ശിഖര്‍ ധവാന്, വീരേന്ദര്‍ സെവാഗ്, സുരേഷ് റെയ്ന,സൗരവ് ഗാംഗുലി, മുഹമ്മദ് അസറുദ്ദീന് തുടങ്ങിയവരുംഅരങ്ങേറ്റത്തില് സെഞ്ചുറി നേടിയ ചിലഇന്ത്യന് താരങ്ങളാണ്.
പതിനെട്ട് വര്‍ഷവും329 ദിവസവുമാണ് പൃഥ്വി ഷായുടെ പ്രായം. 16 വയസും 205 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിന് ഇന്ത്യക്കായി ജേഴ്സി അണിഞ്ഞത്. 17 വര്‍ഷവും 265 ദിവസവും പ്രായമുള്ളപ്പോള്‍ ജേഴ്സി അണിഞ്ഞ വിജയ് മെഹ്റയാണ് മൂന്നാം സ്ഥാനക്കാരന്. നാലാം സ്ഥാനത്ത് നില്‍ക്കുന്നത് എ ജി മില്‍ഖ സിങ്ങാണ്. 18 വര്‍ഷവും 13 ദിവസവും പ്രായമുള്ളപ്പോഴാണ് താരം ഇന്ത്യക്കായി കളിക്കളത്തില്‍ ഇറങ്ങുന്നത്.