സഹോദരനൊപ്പം അഭിനയിക്കുമ്പോള്‍ കൗതുകമുണ്ട്, ഒപ്പം ടെന്‍ഷനും; വിശേഷങ്ങള്‍ പങ്കുവെച്ച് സനുഷ

October 29, 2018

ബാലതാരമായി മലയാള സിനിമയിലെത്തി പിന്നീട് നായികയായും തിളങ്ങിയ താരമാണ് സനുഷ. ‘ഫിലിപ്പ്‌സ് ആന്‍ഡ് മങ്കിപെന്‍’ എന്ന ചിത്രത്തിലൂടെ സനുഷയുടെ സഹോദരന്‍ സനൂപും പ്രേക്ഷകര്‍ക്ക് പ്രീയപ്പെട്ടവനായി. ഇരുവരും ഒരുമിച്ച് ഒരു സിനിമയിലെത്തുന്നു എന്നതാണ് ചലച്ചിത്രലോകത്തെ ഒരു കൗതുക വാര്‍ത്ത.

സഹോദരന്‍ സനൂപിനൊപ്പം ഒരുമിച്ച് അഭിനയിക്കുന്നതിനെക്കുറിച്ച് വിശേഷങ്ങല്‍ പങ്കുവെച്ചിരിക്കുകയാണ് സനുഷ. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സനുഷ വിശേഷങ്ങള്‍ പങ്കുവെച്ചത്. സനൂപിനൊപ്പം അഭിനയിക്കുമ്പോള്‍ കൗതുകമുണ്ട് ഒപ്പം ടെന്‍ഷനുമുണ്ടെന്ന് സനുഷ കുറിച്ചു.

‘എല്ലാവരും ചോദിക്കാറുണ്ട് എപ്പോഴാണ് രണ്ടുപേരും ഒരുമിച്ച് അഭിനയിക്കുന്നതെന്ന്. സനൂപിനൊപ്പം വര്‍ക്ക് ചെയ്യുക എന്നത് വലിയ സ്വപ്‌നമായിരുന്നു. അവനൊപ്പം അഭിനയിക്കുമ്പോള്‍ കൗതുകവും ഒരല്‍പം ടെന്‍ഷനുമുണ്ട്. അവന് അവന്റെ ജോലി എന്നേക്കാള്‍ നന്നായി ചെയ്യാനറിയാം. ഇതുകൊണ്ടുതന്നെയാണ് എനിക്ക് ടെന്‍ഷന്‍. ഇതെനിക്ക് ചലഞ്ചിങായ ഒന്നാണ്’ ഇതാണ് സനുഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പ്.

റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സനുഷയും സഹോദരന്‍ സനൂപും ഒരുമിച്ചെത്തുന്നത്.

 

View this post on Instagram

 

With everybody asking “when are you two gonna work together”, it’s been a dream for me to work together with my one & only @sanoop_san_ brother!! I was very curious & slightly tensed to be in front of camera with him.. maybe knowing he’s better than me doing his works, it was really a tough/challenging thing to do?‍♀️? And the coolest part of this work was- it was our very own team — my own brothers @rojin__thomas @dcunha.neil @rahul_subrahmanian @benglann behind the camera #teamPoetic @rojin__thomas you have no idea how cool director you are!!? thank you ettaa!! And @dcunha.neil Mr. Coolest DoP !! Thank you for making me look so beautiful on screen!! Can’t wait to see the work on screen now!!! #waitingggg #Makeup done by @ronexxavier4103 And #hairStyled by @seemaharidas8699 #Adshoot #workingTogether #itwasfun

A post shared by Sanusha Santhosh (@sanusha_sanuuu) on