വില്‍ചെയറില്‍ തപ്‌സി; ‘ഗെയിം ഓവര്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

October 11, 2018

ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് നടി തപ്‌സി പന്നു. ‘ഗെയിം ഓവര്‍’ എന്ന പുതിയ ചിത്രത്തിലൂടെയാണ് താരത്തിന്റെ തമിഴിലേക്കുള്ള തിരിച്ചുവരവ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

അശ്വിന്‍ ശരവണന്‍ ആണ് ‘ഗെയിം ഓവര്‍’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. നയന്‍താരയെ കേന്ദ്രകഥാപാത്രമാക്കി അശ്വിന്‍ സംവിധാനം ചെയ്ത ‘മായ’ എന്ന ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ‘ഗെയിം ഓവര്‍’ എന്ന ചിത്രത്തിന്റെ പ്രമേയവും ഏറെ വിത്യസ്തമാണ്.
 

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ വീല്‍ചെയറില്‍ ഇരിക്കുന്ന തപ്‌സി പന്നുവിന്റെ ചിത്രമാണുള്ളത്. ഒരു ത്രില്ലര്‍ സിനിമയാണ് ‘ഗെയിം ഓവര്‍’. തമിഴിനു പുറമെ തെലുങ്കിലും ചിത്രം തീയറ്ററുകളിലെത്തും.