അടവുകള്‍ പഠിച്ചും പഠിപ്പിച്ചും കൊച്ചുണ്ണിയും ഇത്തിക്കരപക്കിയും; ‘കായംകുളം കൊച്ചുണ്ണി’യിലെ വീഡിയോ ഗാനം കാണാം

October 15, 2018

മലയാളികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’.  മികച്ച പ്രതികരണങ്ങളോടെ തീയറ്ററുകളില്‍ മുന്നേറുകയാണ് ചിത്രം. ‘കായംകുളം കൊച്ചുണ്ണി’യിലെ ഏറെ ശ്രദ്ധിക്കപ്പെട്ട വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനത്തിന് വന്‍ പ്രേക്ഷകസ്വീകാര്യതയാണ് ലഭിക്കുന്നത്. ഒരുദിവസംകൊണ്ട് നാല് ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ ഗാനം കണ്ടത്.

അടവുകള്‍ പഠിപ്പിക്കുന്ന ഇത്തിക്കര പക്കിയും അടവുകള്‍ പഠിക്കുന്ന കൊച്ചുണ്ണിയുമാണ് വീഡിയോയില്‍ നിറഞ്ഞുനില്‍ക്കുന്നത്.
നിവിന്‍പോളിയും മോഹന്‍ലാലും ആദ്യമായ് വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കായംകുളം കൊച്ചുണ്ണിക്കുണ്ട്. റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

നൂതന ആശയങ്ങള്‍ ഉപയോഗിച്ച് ചിത്രീകരിച്ചിരിക്കുന്ന സിനിമ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ്. മലയാള സിനിമയില്‍ ഇന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത പ്രൊവിസ് എന്ന നൂതന ആശയമാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ‘സ്‌കൂള്‍ ബസ്’ എന്ന ചിത്രത്തിനു ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് കായം കുളം കൊച്ചുണ്ണിയുടെ വേഷത്തിലെത്തുന്നത്. ഇത്തിക്കര പക്കിയായി മോഹന്‍ലാലും ചിത്രത്തിലെത്തുന്നു.

ബോബിസഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത് മോഹന്‍ലാലും നിവിന്‍ പോളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ പ്രിയ ആനന്ദാണ് നായികയായെത്തുന്നത്. ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ് എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

https://www.youtube.com/watch?time_continue=2&v=P0NfWMStsS8