പൂരങ്ങളുടെ നാട്ടില്‍ നിന്നും ടോപ് സിംഗര്‍ വേദിയിലെത്തി പ്രേക്ഷകഹൃദയങ്ങളില്‍ ഇടംനോടിയൊരു ‘ചുന്ദരിവാവ’
പൂരങ്ങളുടെ നാടായ തൃശൂരു നിന്നും ഫ്ളവേഴ്സ് ടോപ് സിംഗര്‍ വേദിയിലെത്തിയ താരമാണ് ദേവികാ സുമേഷ്. ടോപ് സിംഗര്‍ വേദിയിലെത്തിയ ദേവിക തന്റെ സ്വരമാധുര്യംകൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ചു. രണ്ട് ഗാനങ്ങളാണ് വേദിയില്‍ ദേവികാ ആലപിച്ചത്.
ചുന്ദരി വാവേ ചുന്ദരി വാവേ… എന്നു തുടങ്ങുന്ന ഗാനമാണ് ഈ കുട്ടിപ്പാട്ടുകാരി ആദ്യം പാടിയത്. വിധികര്‍ത്താക്കളും ആസ്വാദകരുമെല്ലാം ദേവികയുടെ പാട്ടിന് നിറഞ്ഞു കൈയടിച്ചു. ‘ആരാരുമല്ലാത്ത കാലത്ത്…’ എന്നു തുടങ്ങുന്ന ഗാനവും ഈ കൊച്ചുമിടിക്കി ടോപ് സിംഗര്‍ വേദിയില്‍ പാടി. മികച്ച പ്രതികരണമാണ് ഈ പാട്ടിനും ലഭിച്ചത്. സാമൂഹ്യമാധ്യമങ്ങളിലും നേരത്തെതന്നെ വൈറലായിരുന്നു ദേവികയുടെ പാട്ടുകള്‍.
സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്സ് ടോപ് സിംഗര്‍. സംഗീത സംവിധായകനായ എം ജയചന്ദ്രന്, ഗായകന് എം.ജി ശ്രീകുമാര്‍, ഗായിക സിത്താര എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍.
ഫ്ളവേഴ്സ് ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന് നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.
ശനി ഞായര്‍ ദിവസങ്ങളില്‍ രാത്രി 8.30 ന് ഫ്ളവേഴ്സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്.